| Thursday, 19th February 2026, 3:57 pm

എപ്സ്റ്റീന്‍ വിവാദങ്ങള്‍ക്കിടെ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റില്‍

അനിത സി

ലണ്ടന്‍: എപ്‌സ്റ്റീന്‍ ഫയല്‍സില്‍ പേര് ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍ വിന്‍ഡ്‌സറിനെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് അറസ്‌റ്റെന്നാണ് അഭ്യൂഹം.

പൊതു ഓഫീസിലെ മോശം പെരുമാറ്റം കാരണമാണ് അറസ്റ്റെന്നാണ് പൊലീസിന്റെ വിശദീകരണം. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

ആന്‍ഡ്രൂ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനായിട്ടില്ലെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

നോര്‍ഫോക്കിലെ സാന്‍ഡ്രിങ്ഹാം എസ്‌റ്റേറ്റില്‍ വെച്ച് തേംസ് വാലി പൊലീസ് ആന്‍ഡ്രൂവിനെ കസസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ പുറത്തെത്തിയതിനെ തുടര്‍ന്ന്  ആന്‍ഡ്രൂവിനെ ചോദ്യം ചെയ്തിരുന്നു.

വിവാദങ്ങളെ തുടര്‍ന്ന് യോര്‍ക്ക് ഡ്യൂക്കെന്ന തന്റെ രാജകീയ പദവികള്‍ ആന്‍ഡ്രൂവിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എപ്സ്റ്റീനുമായി ബന്ധമില്ലെന്നും തെറ്റായൊന്നും ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

അതേസമയം, ബ്രിട്ടീഷ് രാജകുടുംബത്തിലെ ആന്‍ഡ്രൂ മൗണ്ട് ബാറ്റന്റെ പിന്തുടര്‍ച്ചാവകാശം റദ്ദാക്കണമെന്ന് യോര്‍ക്ക് എം.പി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് സിംഹാസനത്തിന് അവകാശമില്ലെന്നും യോര്‍ക്ക് സെന്‍ട്രലിലെ ലേബര്‍ എം.പി റേച്ചല്‍ മാസ്‌കെല്‍ പറഞ്ഞിരുന്നു.

Content Highlight: Andrew Mountbatten-Windsor arrested

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more