സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിലൊരാളാണ് ആന്‍ഡ്രിയ. 2007ല്‍ പച്ചക്കിളി മുത്തുച്ചരം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ആന്‍ഡ്രിയ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നായികാവേഷം മാത്രം ചെയ്യാതെ ക്യാരക്ടര്‍ റോളുകളിലും പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ആന്‍ഡ്രിയ.
താരം ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രം ലീഡര്‍ റിലീസിന് തയാറെടുക്കുകയാണ്. ശരവണ സ്റ്റോര്‍സ് ഉടമ ശരവണന്‍ നായകനാകുന്ന ചിത്രത്തില്‍ ശക്തമായ വേഷമാണ് ആന്‍ഡ്രിയയുടേതെന്ന് പുറത്തുവന്ന അപ്‌ഡേറ്റുകള്‍ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇതുവരെ റിലീസാകാത്ത തന്റെ പ്രൊജക്ടുകളെക്കുറിച്ച് സംസാരിക്കുകയാണ്.
മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് 2, ഗോപി നൈനാര്‍ ഒരുക്കിയ മനുഷി എന്നീ ചിത്രങ്ങള്‍ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. പല കാരണങ്ങള്‍ കൊണ്ടാണ് രണ്ട് ചിത്രങ്ങളും ഇതുവരെ റിലീസാകാത്തത്. തനിക്ക് ഒരുപാട് പ്രതീക്ഷകളുള്ള സിനിമകളാണ് ഇതു രണ്ടുമെന്ന് ആന്‍ഡ്രിയ പറഞ്ഞു. റിലീസാകാത്തതില്‍ തനിക്ക് ചെറിയ നിരാശയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
പിസാസ് 2, മനുഷി Photo: IMDb
‘ഏതെങ്കിലും പ്രൊഡ്യൂസര്‍ മുന്‍കൈയെടുത്ത് ആ രണ്ട് സിനിമകളും ഒന്ന് റിലീസ് ചെയ്തിരുന്നെങ്കില്‍ നന്നായേനെ. എല്ലാവരും ചോദിക്കുന്നത് ആ രണ്ട് സിനിമകളെക്കുറിച്ചാണ്. ഒരുപാട് പ്രതിസന്ധികള്‍ ഇതിനോടകം താണ്ടിയ ചിത്രമാണ് മനുഷി. കുറച്ചധികം ബ്രാന്‍ഡ് വാല്യു ഉള്ള വലിയ പ്രൊഡക്ഷന്‍ ഹൗസ് ആ സിനിമ ഏറ്റെടുക്കണമെന്നാണ് ആഗ്രഹം,’ ആന്‍ഡ്രിയ പറഞ്ഞു.
ആന്‍ഡ്രിയ, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്രമാണ് പിസാസ് 2. 2020ല്‍ അനൗണ്‍സ് ചെയ്ത ചിത്രം 2024ലാണ് പൂര്‍ത്തിയായത്. എന്നാല്‍ റിലീസിന് മുമ്പ് പല പ്രശ്‌നങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. രണ്ട് വര്‍ഷത്തിനിപ്പുറവും ചിത്രം വെളിച്ചം കാണാതിരിക്കുകയാണ്.
മനുഷി Photo: Screen grab/ Grassroot films
വെട്രിമാരന്‍ നിര്‍മിച്ച് പല അന്താരാഷ്ട്ര മേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് മനുഷി. 2024ല്‍ പൂര്‍ത്തിയായ ചിത്രം ഇതുവരെ റിലീസായിട്ടില്ല. സെന്‍സര്‍ ബോര്‍ഡ് പല കട്ടുകളും ആവശ്യപ്പെട്ട ചിത്രം റീ സെന്‍സറിങ്ങിന് വിധേയമായി. റിവൈസിങ് കമ്മിറ്റിയുടെ മുന്നിലെത്തിയ മനുഷിക്ക് ഇതുവരെ പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. ആന്‍ഡ്രിയയുടെ മികച്ച പ്രകടനമാകും ഈ ചിത്രങ്ങളുടെ പ്രധാന പോസിറ്റീവെന്ന് പുറത്തുവന്ന അപ്‌ഡേറ്റുകളില്‍ നിന്ന് വ്യക്തമാണ്.
Content Highlight: Andrea Jeremiah shares about her unreleased projects
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ