അമരാവതി: ആന്ധ്രപ്രദേശിലെ തിരുപ്പതി റെനിഗുണ്ട വിമാനത്താവളത്തിന്റെ പേര് ‘ശ്രീ വെങ്കിടേശ്വര അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് പേര് മാറ്റാന്‍ ശുപാര്‍ശ സമര്‍പ്പിച്ച് തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍. തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ ബി.ആര്‍ നായിഡുവാണ് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെ ബന്ധപ്പെട്ടത്.
തിരുപ്പതി ക്ഷേത്രത്തിന്റെ സൗന്ദര്യശാസ്ത്രം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ വിമാനത്താവളം മാറ്റി നിര്‍മിക്കണമെന്നും ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുമലയുടെ ആത്മീയവും ഭക്തിപരവുമായ അന്തരീക്ഷം പ്രതിഫലിപ്പിക്കുന്നതിനായി വിമാനത്താവളം പുനര്‍രൂപകല്‍പ്പന ചെയ്യണമെന്നും നായിഡു പറഞ്ഞു. ‘തിരുമലയുടെ ദിവ്യസൗന്ദര്യശാസ്ത്രം പ്രതിഫലിപ്പിക്കുന്നതായിരിക്കണം വിമാനത്താവളം, നായിഡു പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ബെംഗളൂരുവിലെ പ്രധാന സ്ഥലത്ത് ശ്രീവരി ക്ഷേത്രം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായും സ്ഥലത്തേക്കുള്ള സുസ്ഥിര ഗതാഗതം ഉറപ്പാക്കാന്‍ 100 ഇലക്ട്രിക് ബസുകളും നല്‍കുമെന്ന് കേന്ദ്രമന്ത്രി കുമാരസ്വാമി സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ക്ഷേത്രത്തിലെ വഴിപാടുകളില്‍ ഉപയോഗിക്കുന്ന നെയ്യ്, വെള്ളം, ഭക്ഷണം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഒരു സി.എസ്.ഐ.ആര്‍ ലബോറട്ടറി സ്ഥാപിക്കുന്നതിനായി തിരുപ്പതിയില്‍ ക്ഷേത്രം സ്ഥലം പാട്ടത്തിന് നല്‍കുമെന്നും വിവരമുണ്ട്.
Content Highlight: Andhra Pradesh airport should be renamed as ‘Sri Venkateswara International’ airport; Letter to Civil Aviation Ministry