| Monday, 10th June 2019, 9:14 pm

റിലീസിന് മുമ്പേ 'ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു'വിന് നാല് രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് നായകനായ ‘ആന്‍ഡ ദ ഓസ്‌കാര്‍ ഗോസ് ടു’ എന്ന ചിത്രത്തിന് നാല് രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍. റിലീസിന് മുമ്പേയാണ് ചിത്രം രാജ്യാന്തര പുരസ്‌ക്കാരം നേടിയിരിക്കുന്നത്.

കാനഡ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ നാല് അവാര്‍ഡുകളാണ് സിനിമ നേടിയത്.

ടൊവിനോ തോമസ് മികച്ച നടനായും സലിം അഹമ്മദ് സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര സംവിധായകന്‍ ഇസാക്ക് ഇബ്രാഹിം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു. ടൊവിനോയുടെ നായികയായി എത്തുന്നത് അനു സിതാരയാണ്. മാധ്യമ പ്രവര്‍ത്തകയുടെ റോളിലാണ് അനു സിതാര.

സിദ്ദീഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കേരളത്തിലും കാനഡയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മധു അമ്പാട്ടാണ് ക്യാമറ. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം. ബിജിബാലാണ് സംഗീത സംവിധായകന്‍.

Latest Stories

We use cookies to give you the best possible experience. Learn more