മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ യുവനടിമാരിലൊരാളാണ് അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച അനശ്വര, ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെലാണ് പ്രേക്ഷക ശ്രദ്ധ നേടിയത്.
പിന്നീട് രേഖാചിത്രം, നേര് തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായ താരം തമിഴ് തെലുങ്ക് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മഹിളാരത്‌നവുമായുള്ള അഭിമുഖത്തില്‍ കരിയറില്‍ വഴിത്തിരിവായി തീര്‍ന്ന ആദ്യ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടി. തണ്ണീര്‍ മത്തന്‍ ദിനങ്ങളും സൂപ്പര്‍ ശരണ്യയുമാണ് കരിയറില്‍ ബ്രേക്ക് നല്‍കിയതെന്ന് അനശ്വര പറയുന്നു.
‘കുറെ നല്ല മനുഷ്യരെ ഈ സിനിമയിലൂടെ എനിക്ക് ലഭിച്ചു. സൂപ്പര്‍ ശരണ്യയില്‍ അഭിനയിക്കുമ്പോള്‍ ഓരോ ദിവസവും ഞാന്‍ എന്‍ജോയ് ചെയ്തു. ഞാന്‍ നടിയാവുമെന്ന് ചിന്തിച്ചതേ ഇല്ല. എന്നാല്‍ എന്റെ നാട്ടിലെ ഡ്രാമാ ട്രൂപ്പുകളിലൊക്കെ ഞാന്‍ ഉണ്ടായിരുന്നു. മാത്രമല്ല കായികത്തിലും ഞാന്‍ കൂടുതല്‍ താത്പ്പര്യം കാണിച്ചിരുന്നു.
എനിക്ക് അഭിനയിക്കാനറിയാം എന്ന് മനസിലാക്കിയ ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത് ഓഡിഷനെക്കുറിച്ചുള്ള വിവരം എന്റെ മാതാപിതാക്കളെ അറിയിച്ചു. ആ ഓഡിഷനില്‍ അയ്യായിരത്തില്‍പ്പരം പേര്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു,’ അനശ്വര പറയുന്നു.
അത്രയധികം ആളുകള്‍ക്കിടയില്‍ നിന്നുമാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും അങ്ങനെയാണ് തന്റെ ആദ്യ സിനിമയായ ഉദാഹരണം സുജാതയില്‍ അവസരം കിട്ടിയതെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ആരായിതീരുമെന്ന് തനിക്കറിയുകയില്ലെന്നും അനശ്വര പറഞ്ഞു.
വിത്ത് ലവാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നവാഗതനായ മദന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറി. ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ അബിഷന്‍ ജീവിന്തും അനശ്വരയും ഒന്നിക്കുന്നത് തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം. അന്യഭാഷകളില്‍ തിളങ്ങാതെ പോയ അനശ്വരയുടെ ആദ്യ ഹിറ്റായിരുന്നു വിത്ത് ലവ്.
Content Highlight: Anaswara talks about the films that were turning points in her career
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ