നവാഗതനായ മദന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഫെബ്രുവരി 6ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് വിത്ത് ലവ്. ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ അബിഷന്‍ ജീവിന്തും മലയാളി താരം അനശ്വര രാജനും ഒന്നിക്കുന്നുവെന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
സിനിമയുടേതായി വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. റോം കോം ഴോണറിലൊരുങ്ങിയ സിനിമ ആദ്യ വാരം കടക്കുമ്പോള്‍ മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ആദ്യ ദിനം മുതല്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയ ചിത്രം ബോക്‌സ് ഓഫീസിലും മുന്നേറ്റം നടത്തുന്നുണ്ട്.
റിലീസായി രണ്ട് ദിവസം കൊണ്ട് തന്നെ ആഗോളതലത്തില്‍ ഏഴ് കോടിയോളം കളക്ഷന്‍ സ്വന്തമാക്കിയ വിത്ത് ലവിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. റിലീസായി പത്ത് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 25 കോടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ചെറിയ ബജറ്റ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച നേട്ടമാണിത്.
അടുത്ത ഏതാനും ആഴ്ചകളില്‍ തമിഴ്നാട്ടില്‍ വലിയ റിലീസുകളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ലാത്തതിനാല്‍, വിത്ത് ലവ് ഇനിയും കളക്ഷനില്‍ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിയോണ്‍ ഫിലിംസ്, എം.ആര്‍പി എന്റര്‍ടൈന്‍മെന്റസ് എന്നീ ബാനറില്‍ രജിനികാന്തിന്റെ മകള്‍ സൗന്ദര്യ രജിനികാന്താണ് വിത്ത് ലവ് നിര്‍മിച്ചത്.
സിനിമയുടെ വിജയത്തില്‍ ക്രൂ അംഗങ്ങളും അഭിനേതാക്കളും രജിനികാന്തിനെ കാണാന്‍ പോയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അബിഷന് ജീവിന്തിന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് തലൈവര്‍ പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടു. മലയാളികളുടെ പ്രിയങ്കരിയായ അനശ്വര രാജന്‍ രജിനികാന്തിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അനശ്വരയുടേതായി ഒടുവില്‍ വന്ന തെലുങ്ക് ചിത്രം ചാമ്പ്യന്‍ തിയേറ്ററുകളില്‍ പരാജയമായിരുന്നു. മലയാളത്തില്‍ തിളങ്ങിയ താരത്തിന്റെ അന്യഭാഷ സിനിമകളെല്ലാം ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയാണെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ നിറയുകയും ചെയ്തു. അതിനിടെയാണ് വിത്ത് ലവിന്റെ വിജയം.
Photo: അനശ്വര രാജന്‍/ Facebook.com
രാധിക റാവും വിനയ് സപ്രവും ചേര്‍ന്ന് സംവിധാനം ചെയ്ത യാരിയാന്‍ 2 ആണ് ഹിന്ദിയിലെ പരാജയ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ തഗ്സും 2022ല്‍ പുറത്തിറങ്ങിയ രാങ്കി 2 എന്നീ തമിഴ് സിനിമകളും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.
ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍, നാച്ചിയപ്പന്‍, തേനി മുരുഗന്‍ ശരവണന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തിയ വിത്ത് ലവിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് സീന്‍ റോള്‍ഡനാണ്.
Content Highlight: Anaswara Rajan’s With Love movie earns 25 crores at the box office