| Saturday, 7th February 2026, 10:16 pm

പ്രേക്ഷകരുടെ പ്രതികരണം കാണുമ്പോള്‍ സന്തോഷം തോന്നുന്നു, വിത്ത് ലവ് സിനിമയുടെ തിയേറ്റര്‍ വിസിറ്റില്‍ അനശ്വര രാജന്‍

ഐറിന്‍ മരിയ ആന്റണി

അബിഷന്‍ ജീവിന്തും മലയാളി താരം അനശ്വര രാജനും പ്രധാനവേഷങ്ങളിലെത്തിയ വിത്ത് ലവ് (ഫെബ്രുവരി 6) ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. നവാഗതനായ മദന്‍ രചനയും സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് പ്രേക്ഷകരുടെയിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് വരുന്നത്.

അനശ്വരയും അബിഷനും തമ്മിലുള്ള കെമിസ്ട്രി ഓണ്‍ സ്‌ക്രീനില്‍ ഗംഭീരമായിരുന്നുവെന്നും തമിഴില്‍ ഇത്തരം റോം കോം സിനിമകള്‍ ഇനിയും വരണമെന്നും അഭിപ്രായങ്ങള്‍ എക്‌സിലും മറ്റ് സമൂഹമാധ്യമങ്ങളിലും നിറയുന്നുണ്ട്. ഴോം കോം ഴോണറിലൊരുങ്ങിയ സിനിമ സ്‌കൂള്‍ കാലഘട്ടത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണെന്നും അഭിപ്രായങ്ങളുണ്ട്.

ഇപ്പോള്‍ സിനിമയുടെ തിയേറ്റര്‍ വിസിറ്റനിടെ നടി അനശ്വര രാജന് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

‘പ്രേക്ഷകരുടെ പ്രതികരണം കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഇതെന്നെ ഒരുപാട് ഇമോഷണലും അതുപോലെ ഹാപ്പിയുമാക്കുന്നു. സിനിമ ഇഷ്ടപ്പെട്ടാല്‍ നിങ്ങളുടെ സുഹൃത്തുക്കളോടും കുടംബത്തിനോടും പറയുക. എല്ലാവരോടും തീര്‍ച്ചയായും സിനിമ കാണാന്‍ പറയുക,’ അനശ്വരയുടെ വാക്കുകള്‍

ടൂറിസ്റ്റ് ഫാമിലി എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ അബിഷന്‍ ജീവിന്തിന്റെ ആദ്യ നായക അരങ്ങേറ്റം ചിത്രമായിരുന്നു വിത്ത് ലവ്. അബിഷന്റെയും അനശ്വരയുടെയും പ്രകടനത്തെ കുറിച്ചും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

എം. ആര്‍.പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ രജിനികാന്തിന്റെ മകള്‍ സൗന്ദര്യ രജിനികാന്താണ് ചിത്രം നിര്‍മിച്ചത്. സിനിമയില്‍ ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍, നാച്ചിയപ്പന്‍, തേനി മുരുഗന്‍ ശരവണന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

സിനിമയുടേതായി വന്ന ടൈറ്റില്‍ ടീസറും ട്രെയ്‌ലറും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി താരം അനശ്വര രാജന്‍ ചിത്രത്തില്‍ നായികയായെത്തുന്ന വാര്‍ത്തയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സീന്‍ റോള്‍ഡന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്. സുരേഷ് കുമാര്‍ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

Content Highlight: Anaswara Rajan reacts to the success of the movie With Love

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more