| Tuesday, 27th October 2015, 12:19 pm

പ്രണയത്തില്‍ മുങ്ങി അനാര്‍ക്കലിയുടെ ആദ്യ ടീസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹിറ്റ് കൂട്ടുകെട്ടായിരുന്ന സച്ചി-സേതു തിരക്കഥാകൃത്തുക്കള്‍ പിരിഞ്ഞതിനുശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രൃഥ്വിരാജ് ചിത്രം “അനാര്‍ക്കലി”യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രൃഥ്വിയെക്കൂടാതെ ബിജുമേനോന്‍,മിയ,സംസ്‌കൃതി ഷേണായി,രണ്‍ജി പണിക്കര്‍ തുടങ്ങി താരസമ്പന്നമാണ് സച്ചിയുടെ ആദ്യ സംവിധാവസംരംഭം. ലക്ഷദ്വീപിലാണ് അനാര്‍ക്കലിയുടെ പ്രധാന ലൊക്കേഷന്‍.

സച്ചി തന്നെയാണ് തിരക്കഥ. സേതുവുമായി പിരിഞ്ഞശേഷം സച്ചിയെഴുതി ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സോഷ്യല്‍ ത്രില്ലര്‍ “റണ്‍ ബേബി റണ്‍” അമലാ പോള്‍-മോഹന്‍ലാല്‍ താരജോഡിയുടെ മാസ്മരിക പ്രകടനം വെളിവാക്കിയ ചിത്രമായിരുന്നു. മുമ്പ് സേതുവുമായിച്ചേര്‍ന്ന് ചോക്ലേറ്റ്,റോബിന്‍ഹുഡ്,മേക്കപ്പ്മാന്‍,സീനിയേഴ്‌സ് എന്നീ മെഗാഹിറ്റുകള്‍ക്ക് സേതു പേന ചലിപ്പിച്ചിരുന്നു.

രാജീവ് നായര്‍ നിര്‍മ്മിക്കുന്ന അനാര്‍ക്കലിയുടെ പിന്നാമ്പുറത്തും പ്രതിഭാധനരുടെ കൂട്ടമുണ്ട്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് “മെമ്മറീസി”നെ ദൃശ്യസമ്പുഷ്ടമാക്കിയ സുജിത് വാസുദേവാണ്. എഡിറ്റിങ് കാലങ്ങളുടെ പരിചയസമ്പന്നതയുള്ള രഞ്ജന്‍ എബ്രഹാം. മലയാളികളുടെ ചുണ്ടുകളില്‍ ഈണങ്ങള്‍ നിറച്ച വിദ്യാസാഗറാണ് സംഗീതം. ടീസര്‍ ആസ്വദിക്കാം:

Latest Stories

We use cookies to give you the best possible experience. Learn more