| Thursday, 22nd May 2014, 1:48 pm

ആനന്ദിബെന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഗാന്ധിനഗര്‍: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിനെ തുടര്‍ന്ന് വന്ന ഒഴിവില്‍ ആനന്ദിബെന്‍ മഫത്ബായ് പട്ടേല്‍ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. നരേന്ദ്ര മോദിയുടെ വലംകയ്യായാണ് ഇവര്‍ അറിയപ്പെടുന്നത്.

ശുഭമുഹൂര്‍ത്തമായി കണക്കാക്കിയ 12.39നായിരുന്നു ആനന്ദിബെന്‍ സത്യപ്രതിഞ്ജ ചെയ്തത്. നരേന്ദ്ര മോദിക്കു പുറമെ ബി.ജെ.പി നേതാക്കാളായ വെങ്കയ്യ നായിഡു, ഗോപിനാഥ് മുണ്ഡെ, കേശുഭായ് പട്ടേല്‍ തുടങ്ങിയവരും ബോളിവുഡ് താരം വിവേക് ഒബ്‌റോയ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

72 വയസ്സുകാരിയായ ആനന്ദിബെന്‍ ഗുജറാത്തിലെ പതിനഞ്ചാമത് മുഖ്യമന്ത്രിയായാണ് ചുമതലയേറ്റിരിക്കുന്നത്. മോഡി മന്ത്രിസഭയില്‍ 13 വര്‍ഷമായി മന്ത്രിമായിരുന്നു ഇവര്‍.

ആനന്ദിബെന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി മാറി. സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്ന വ്യക്തി എന്ന പ്രതിച്ചായ സൃഷ്ടിക്കാന്‍ ഇവരെ മുഖ്യമന്ത്രയാക്കിയതിലൂടെ മോദിക്ക് കഴിഞ്ഞേക്കും.

Latest Stories

We use cookies to give you the best possible experience. Learn more