ഷോര്‍ട്ട് ഫിലിമിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് അനഘ മായ രവി. മമ്മൂട്ടി നായകനായ കാതലിലെ വേഷത്തിലൂടെയാണ് അനഘ കൂടുതല്‍ ശ്രദ്ധ നേടിയത്. ആലപ്പുഴ ജിംഖാനയിലൂടെ വ്യത്യസ്തമായ മേക്കോവറില്‍ പ്രത്യക്ഷപ്പെട്ട താരം കറുപ്പിലൂടെ തമിഴിലും എന്‍ട്രി നടത്തി. തിയേറ്ററില്‍ വന്‍ വിജയമായ കറുപ്പില്‍ അനഘയുടെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.
മലയാളി പെണ്‍കുട്ടിയായാണ് അനഘ കറുപ്പില്‍ വേഷമിട്ടത്. ബിനു എന്ന കഥാപാത്രത്തിന്റെ പ്രകടനമാണ് ആദ്യപകുതിയില്‍ സിനിമയെ താങ്ങിനിര്‍ത്തിയ ഘടകങ്ങളിലൊന്ന്. തമിഴിലെ പല സിനിമാപേജുകളും അനഘയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും തിയേറ്ററില്‍ നിന്ന് സിനിമ കണ്ടപ്പോഴുള്ള അനുഭവവും പങ്കുവെക്കുകയാണ് അനഘ മായ രവി.
അനഘ മായ രവി Photo: Screen grab/ Cinema Express
സെറ്റില്‍ താന്‍ വളരെ കംഫര്‍ട്ടബിളായിരുന്നെന്ന് അനഘ പറയുന്നു. എല്ലാവരും തന്നോട് വളരെ നന്നായി പെരുമാറിയിരുന്നെന്നും പല സീനും ആസ്വദിച്ച് തന്നെ ചെയ്‌തെന്നും താരം കൂട്ടിച്ചേര്‍ത്തു. ചില സീനുകള്‍ ചെയ്യുമ്പോള്‍ അത് സിനിമയില്‍ ഉണ്ടാകുമോ എന്ന് പേടിച്ചെന്നും അനഘ പറഞ്ഞു. സിനിമാ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ആ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനുകളിലൊന്നായിരുന്നു ക്ലൈമാക്‌സില്‍ ഞാനും ഇന്ദ്രന്‍സ് സാറും ബിരിയാണി കഴിക്കുന്ന സീന്‍. കാരണം, സിനിമയുടെ ഫസ്റ്റ് ഹാഫില്‍ ബിനു എന്ന ക്യാരക്ടര്‍ അവളുടെ ആഗ്രഹം പറയുന്നുണ്ട. ‘സര്‍ജറി കഴിഞ്ഞ് ആ ഹോട്ടലില്‍ അച്ഛനെയും കൂട്ടിക്കൊണ്ടുപോയി ബിരിയാണി കഴിക്കണം’ എന്നാണ് പറയുന്നത്.
ആ ക്യാരക്ടറിന്റെ വലിയൊരു ആഗ്രഹമാണ് ആ സീനില്‍ പൂര്‍ത്തിയായത്. ആ സീന്‍ വളരെ ആത്മാര്‍ത്ഥമായി ചെയ്തതാണ്. റിലീസാകുന്ന സമയത്ത് ചെറുതായി പേടിച്ചിരുന്നു. എങ്ങാനും ആ സീന്‍ ഡിലീറ്റ് ചെയ്യുമോ എന്ന്. പക്ഷേ, ആ സീന്‍ സിനിമയിലുണ്ടെന്ന് കണ്ടപ്പോള്‍ സന്തോഷമായി. തിയേറ്ററില്‍ ആ സീന്‍ കണ്ടപ്പോള്‍ ശരിക്കും കരഞ്ഞു,’ അനഘ പറയുന്നു.
ചിത്രത്തിന്റ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ എല്ലാവരും മലയാളികളായിരുന്നെന്നും അവരുമായി നല്ല വൈബായിരുന്നെന്നും താരം പറഞ്ഞു. തമിഴ് സിനിമയാണെങ്കിലും മലയാളികളുമായി സംസാരിക്കാന്‍ സാധിച്ചത് നല്ല അനുഭവമായിരുന്നെന്നും അനഘ കൂട്ടിച്ചേര്‍ത്തു. കറുപ്പ് എന്ന സിനിമ കരിയറില്‍ അടയാളപ്പെടുത്തിയ ഒന്നാണെന്നും താരം പറയുന്നു.
Content Highlight: Anagha Maya Ravi shares the shooting experience of Karuppu movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ