| Tuesday, 18th December 2018, 7:52 am

ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എ.കെ.ജി സെന്റര്‍ അടക്കം തകര്‍ക്കും; യതീഷ് ചന്ദ്രയെക്കൊണ്ട് ബി.ജെ.പി സല്യൂട്ട് അടിപ്പിക്കുമെന്നും എ.എന്‍.രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയെ മുഖ്യമന്ത്രി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എ.കെ.ജി സെന്റര്‍ അടക്കം സകലതും അയ്യപ്പ ഭക്തര്‍ തകര്‍ത്ത് നാമാവശേഷമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍.

തിരുവനന്തപുരം പോത്തന്‍കോട് ബി.ജെ.പി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ എ.എന്‍ രാധാകൃഷ്ണന്റെ രൂക്ഷവിമര്‍ശനം.

മുഖ്യമന്ത്രിയെ കണ്ട് പൊലീസുകാര്‍ അഹങ്കരിക്കേണ്ടെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. യതീഷ് ചന്ദ്രയെക്കൊണ്ട് ബി.ജെ.പി സല്യൂട്ട് അടിപ്പിക്കുമെന്നും . ഗുണ്ടകളായ പൊലീസുകാരെയാണ് ശബരിമലയിലെ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Also Read  പൊലീസ് സുരക്ഷയില്‍ ശബരിമല ദര്‍ശനത്തിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സഘം പുറപ്പെട്ടു

അതേസമയം സര്‍ക്കാര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് നേരത്തെ രാധകൃഷ്ണന്‍ ആരോപിച്ചിരുന്നു ബി.ജെ.പിയുടെ നിരാഹാര പന്തലില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു സംഭവമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

മെഡിക്കല്‍ കോളെജില്‍ ശവങ്ങള്‍ക്കൊപ്പമാണ് തന്നെ കിടത്തിയതെന്നും മലേറിയ ബാധിച്ചവര്‍ക്കൊപ്പവും എച്ച്1 എന്‍1 പനി ബാധിച്ചവര്‍ക്കൊപ്പവും തന്നെ കിടത്തിയെന്നും. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും മറുപടി പറയണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more