മുംബൈ: മതവും ജാതിയും നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രായപൂര്‍ത്തിയായ സ്ത്രീക്കുണ്ടെന്ന് ബോംബൈ ഹൈക്കോടതി. ബലപ്രയോഗത്തിനോ സമ്മര്‍ദത്തിനോ വിധേയമാക്കാതെ സ്വന്തം ഇഷ്ടപ്രാകാരം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്നും കോടതി പറഞ്ഞു.
21 വയസുള്ള ഹിന്ദു സ്ത്രീയും മുസ്‌ലിം യുവാവും നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. അഞ്ചുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ഇവര്‍ ഒക്ടോബറിലാണ് വിവാഹിതരായത്.
വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്കയെ തുടര്‍ന്ന് വിവാഹത്തിന് പിന്നാലെ മുംബൈ ധാരാവി പൊലീസ് സ്‌റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസ് ആവശ്യമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും മാതാപിതാക്കള്‍ എത്തി ബലമായി ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോയതായും യുവതി ഹരജിയില്‍ പറയുന്നു.
പിന്നീട് മുംബൈയിലേക്ക് തിരിച്ചെത്തി പങ്കാളിക്കെപ്പം താമസിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കതിയത്. യുവതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനും കാര്യങ്ങള്‍ മനസിലാക്കി ഉചിതമായത് തെരഞ്ഞെടുക്കാനും അവര്‍ക്ക് കഴിവുണ്ടെന്ന് നിരീക്ഷിച്ചു.
സ്വന്തം ഇഷ്ടപ്രകാരം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 21ന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഉത്തരവുകളും ഹൈകോടതി പരാമര്‍ശിച്ചു. ഏത് വിശ്വാസത്തിലോ മതത്തിലോ ജാതിയിലോ പെട്ട വ്യക്തിയെയും ജീവിതപങ്കാളിയായി തെരഞ്ഞെടുക്കാന്‍ ഒരാള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് അദ്വൈത് എം. സേത്‌ന, ജസ്റ്റിസ് രഞ്ജിത്സിന്‍ഹ രാജ ഭോന്‍സ്ലെ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്നോടുള്ള പൊലീസിന്റെ പെരുമാറ്റത്തെ കുറിച്ചും യുവതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നത് ഉചിതമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Content Highlight: An adult woman has complete freedom to choose a life partner, regardless of religion or caste: Bombay High Court