| Thursday, 25th September 2025, 8:14 pm

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിക്കാത്ത നടി; പണത്തേക്കാൾ പ്രധാനം കഥാപാത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുധിയുടെ ‘മീനുക്കുട്ടീ’ എന്ന വിളി കേള്‍ക്കാന്‍ കാത്തിരിക്കുന്ന മീനുവിനെ സിനിമാപ്രേക്ഷകരാരും മറക്കില്ല. ഒരു പാവം പെണ്‍കുട്ടി. അവള്‍ പിന്നീട് പല സിനിമകളില്‍ പല കഥാപാത്രങ്ങളായി. ചിലര്‍ക്ക് അവള്‍ മീനുക്കുട്ടി ആണെങ്കില്‍ ചിലര്‍ക്ക് അവള്‍ ആനിയാണ്, രാധികയാണ്, മീരയാണ്… ആ പെണ്‍കുട്ടി മറ്റാരും അല്ല, മലയാളികളുടെ സ്വന്തം രേഖയാണ്.

സിനിമയില്‍ നിന്നും ചെറിയ ഒരിടവേളയെടുത്ത രേഖ പിന്നീട് തിരിച്ചുവന്നത് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ച സാറ എന്ന കഥാപാത്രത്തിന്റെ അമ്മയായി രേഖ മികച്ച പ്രകടനം നടത്തി. പിന്നീട് കുഞ്ഞെല്‍ദോ, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങളിലും അമ്മ വേഷമായിരുന്നു രേഖയ്ക്ക് ലഭിച്ചിരുന്നത്. പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ മടിക്കേണ്ട കാര്യമില്ലെന്നാണ് രേഖയുടെ അഭിപ്രായം.

നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് രേഖയുടെ ആഗ്രഹം. അത്തരം കഥാപാത്രങ്ങളാണ് രേഖയ്ക്ക് കിട്ടുന്നതും. അമ്മയായതിന് ശേഷമാണ് രേഖ വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്. അതുകൊണ്ട് സ്‌ക്രീനിലും അമ്മയാകാന്‍ രേഖയ്ക്ക് ഒരു മടിയുമില്ല.

ചെറിയ പ്രായത്തില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും അഭിനയം തുടങ്ങിയ രേഖയ്ക്ക് തുടക്ക കാലത്തില്‍ തന്നെ നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചിരുന്നു. നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നതില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലുമുള്ള നടീനടന്‍മാര്‍ ഇന്നത്തേക്കാള്‍ ഭാഗ്യമുള്ളവരാണെന്നാണ് രേഖയുടെ അഭിപ്രായം. ഒരുപാട് നല്ല സംവിധായകര്‍ അക്കാലത്തുണ്ടായെന്നും രേഖ പറയുന്നുണ്ട്. നല്ല സ്ത്രീ കഥാപാത്രങ്ങള്‍ പുതുതലമുറയില്‍ ഉള്ളവര്‍ക്ക് കിട്ടുന്നില്ലെന്നും രേഖയ്ക്ക് അഭിപ്രായുണ്ട്.

അന്നത്തെ കാലത്തെ ചിത്രങ്ങളിലെ ഒരുപാട് കഥാപാത്രങ്ങള്‍ രേഖയ്ക്ക് പ്രിയപ്പെട്ടതായിട്ടുണ്ട്. ഇന്നത്തെ തലമുറയ്ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രങ്ങളാണവ.

പണത്തേക്കാള്‍ രേഖയ്ക്ക് പ്രധാനം നല്ല സിനിമകളും കഥാപാത്രങ്ങളുമാണ്. അതുകൊണ്ട് തന്നെ ദൃതി പിടിച്ച് ഒരുപാട് സിനിമകള്‍ ചെയ്യാന്‍ നടി ശ്രമിച്ചിട്ടില്ല. ഇനിയും അത്തരം നല്ല കഥാപാത്രങ്ങള്‍ കിട്ടുമെന്ന് തന്നെയാണ് രേഖയുടെ വിശ്വാസം.

Content Highlight: An actress who does not hesitate to play age-appropriate roles

We use cookies to give you the best possible experience. Learn more