| Saturday, 13th September 2025, 4:25 pm

ജീവിതത്തിൽ ബഹുമാനിക്കുകയും റോൾ മോഡലായും കാണുന്ന നടൻ; തുറന്ന് പറഞ്ഞ് സംവിധായകൻ ജോഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഹിറ്റ് മേക്കർ സംവിധായകനാണ് ജോഷി. എഴുപതുകളുടെ അവസാനങ്ങളിലാണ് അദ്ദേഹം തന്റെ സിനിമാജീവിതം ആരംഭിച്ചത്. സംവിധാനസഹായിയായും സഹസംവിധായകനായും നാലുവർഷത്തോളമാണ് ജോഷി പ്രവർത്തിച്ചത്. പിന്നീടാണ് കാപാലിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ജോഷി എന്ന പേര് അടയാളപ്പെടുത്തിയത്.

പിന്നീടിങ്ങോട്ട് ഒരുപാട് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു അദ്ദേഹം. ഇന്നും മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് അദ്ദേഹം. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാരുടെ താരപരിവേഷം ഉയർത്തുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ചിട്ടുള്ള സംവിധായകനും ജോഷി തന്നെയാണ്. സിനിമാ ജീവിതത്തിൽ അരനൂറ്റാണ്ടോടടുക്കുകയാണ് ജോഷി.

തന്റെ സിനിമാജീവിതത്തിൽ ജോഷി ബഹുമാനിക്കുകയും റോൾമോഡലായും കാണുന്നത് നടൻ മധുവിനെയാണ്. സിനിമയിൽ പലരും ഇരട്ടമുഖമുള്ളവരാണെന്നാണ് ജോഷി പറയുന്നത്. എന്നാൽ തോണ്ണൂറ് വയസായിട്ടും നടൻ മധു കൊടുമുടിപോലെയാണെന്നും ഇത്രയും വയസായിട്ടും തന്റെ വ്യക്തിത്വം ആരുടെയും മുന്നിൽ അടിയറവ് വെക്കാൻ തയ്യാറല്ലാത്ത അത്യപൂർവം മനുഷ്യരിൽ ഒരാളാണ് മധുവെന്നും ജോഷി പറയുന്നു.

മധുവുമായി അമ്പതുവർഷത്തെ ബന്ധമാണ് ജോഷിക്കുള്ളത്. ജോഷിയുടെ മിക്ക സിനിമകളിലും മധു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തെ തരണമെന്ന ഒരിക്കൽ പോലും മധു ജോഷിയോട് ആവശ്യപ്പെട്ടിട്ടുണ്ടാകില്ല. ജോഷിയോട് എന്നല്ല ആരോടും.

താനഭിനയിക്കണമെങ്കിൽ തന്റെ വീട്ടിൽ വന്ന് കഥപറയണം, അത് ഇഷ്ടപ്പെടണം എന്നാണ് മധുവിന്റെ നിലപാട്. അതിന് ഇപ്പോഴും ഒരിളക്കവും തട്ടിയിട്ടില്ലെന്ന് ജോഷിക്ക് നന്നായിട്ടറിയാം. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും സത്യസന്ധമായും പറയും. അവഗണിക്കേണ്ടതിനെ അവഗണിക്കാനും മടിയില്ല ഇതാണ് മധുവിനെക്കുറിച്ച് ജോഷിക്ക് പറയാനുള്ളത്. ഇതൊക്കെ കൊണ്ടായിരിക്കാം ജോഷി ഇപ്പോഴും റോൾ മോഡലായി കാണുന്നത് മധുവിനെയാണ്.

എന്നാൽ സംവിധായകരിൽ ജോഷിക്കിഷ്ടം മണിരത്‌നത്തെയാണ്. ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ കഴിവുള്ള സംവിധായകനാണ് മണിരത്‌നമെന്ന് ജോഷി പലകുറി പറഞ്ഞിട്ടുണ്ട്. മണിരത്‌നത്തിന്റെ ഓരോ ചിത്രങ്ങളും ടെക്‌സ്റ്റ് ബുക്കാണെന്നാണ് ജോഷി പറയുന്നത്.

Content Highlight: An actor who is respected and seen as a role model in life says Director Joshiy

We use cookies to give you the best possible experience. Learn more