| Sunday, 13th April 2014, 10:45 am

അമൃതാനന്ദമയിയുടെ ജീവചരിത്രത്തില്‍ ഗെയ്ല്‍ മികച്ച യോഗിനി; ആശ്രമം വിട്ട ഗെയ്‌ലിനെ പിന്നീട് പുസ്തകത്തില്‍ നിന്ന് നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കോഴിക്കോട്: അമൃതാനന്ദമയിമഠത്തെകുറിച്ച് വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ശിഷ്യയും ഓസ്‌ട്രേലിയക്കാരിയുമായ  ഗെയ്ല്‍ ട്രെഡ്‌വെല്ലിനെ അമൃതാനന്ദമയിയുടെ ജീവചരിത്രത്തില്‍ പ്രതിപാദിക്കുന്നത് ലക്ഷണമൊത്ത സന്യാസിനിയായാണ്. എന്നാല്‍ ഗെയ്ല്‍ ആശ്രമം വിട്ടുപോകുകയും പിന്നീട് തിരിച്ചുവരാതിരിക്കുകയും ചെയ്തതിനത്തുടര്‍ന്ന് ഗെയ്‌ലിനെ ജീവചരിത്രത്തില്‍നിന്ന് നീക്കി.

അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റ് പുറത്തിറക്കിയ പ്രഫ. എം. രാമകൃഷ്ണന്‍ നായര്‍ എഴുതിയ  ശ്രീ മാതാ അമൃതാനന്ദമയീ ദേവി ജീവിതചരിത്രം എന്ന പുസ്തകത്തിലാണ് ഗെയ്ല്‍ എന്ന ഗായത്രിയെ മികച്ച യോഗിനിയായി ചിത്രീകരിച്ചിരിക്കുന്നത്.

1953 മുതല്‍ 1985 വരെയുള്ള അമൃതാനന്ദമയിയുടെ ജീവിതമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. 1986 ഏപ്രിലായിരുന്നു ആദ്യ പതിപ്പ് പുറത്തിറക്കിയത്. 2012ല്‍ ഇറങ്ങിയ പുതിയ പതിപ്പിലാണ് ഗെയ്‌ലിനെക്കുറിച്ചുള്ള പരാമര്‍ശം നീക്കിയിരിക്കുന്നത്. ഗെയ്‌ലിന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പൈ സ്വാമി, ഗംഗ, ചന്ദ്രു, മഞ്ജു തുടങ്ങിയവരെക്കുറിച്ചുള്ള ഭാഗങ്ങളും 2012ല്‍ ഇറങ്ങിയ പതിപ്പില്‍ ഇല്ല.

ജീവചരിത്രത്തില്‍ താന്‍ ഗായത്രിയെക്കുറിച്ച് എഴുതിയതു മുഴുവന്‍ അമൃതാനന്ദമയി പറഞ്ഞുതന്നതാണെന്ന് ജീവചരിത്രകാരന്‍ പ്രഫ. എം. രാമകൃഷ്ണന്‍ നായര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍  ഇഷ്ടത്തിനും അനിഷ്ടത്തിനും താല്‍പര്യങ്ങള്‍ക്കും കാലഘട്ടത്തിനുമനുസരിച്ച് മാറ്റിയെഴുതാവുന്ന ഒന്നാണ് ഒരു വ്യക്തിയുടെ ജീവിതവും ജീവചരിത്രവും എന്ന് തനിക്കഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താനും ശിഷ്യയും ഒരുമിച്ചാവും മരിയ്ക്കുകയെന്നും കഴിഞ്ഞ ജന്മം ഗെയ്ല്‍ തന്നോടൊപ്പം ഉണ്ടായിരുന്നെന്നും അമൃതാനന്ദമയി പറഞ്ഞതായി പുസ്തകത്തില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്. അവള്‍ക്ക് എന്റെ സേവ മതി. ധ്യാനം പോലും വേണ്ട ലക്ഷ്യത്തിലെത്താന്‍.

. എപ്പോഴും അവളുടെ മനസ്സ് അമ്മയിലാണ്. അമ്മ എന്തെങ്കിലും ചിന്തിച്ചാല്‍ അപ്പോള്‍ ഗായത്രി അറിയും. ആയിരമായിരം വര്‍ഷങ്ങള്‍ക്ക് ശേഷമേ ഗായത്രിയെപ്പോലെ ഒരാത്മാവ് ഭൂമിയിലേക്കു വരുകയുള്ളൂ- ഗെയ്‌ലിനെക്കുറിച്ച് അമൃതാനന്ദമയിയുടെ പരാമര്‍ശങ്ങഅള്‍ ഇങ്ങനെയാണ്.

We use cookies to give you the best possible experience. Learn more