| Sunday, 5th August 2018, 1:52 pm

നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേര്‍ന്നുകൊണ്ടുള്ള ഹരജി എ.എം.എം.എ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി എ.എം.എം.എ പിന്‍വലിച്ചു. പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്.

പ്രോസിക്യൂട്ടറെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങളായിരുന്നു ഇവര്‍ ഹരജിയില്‍ ഉന്നയിച്ചത്. വിഷയത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ നിലപാട് കോടതി ആരാഞ്ഞിരുന്നു. നടിയുടെ നടപടി തിരിച്ചടിയായേക്കുമെന്ന തീരുമാനത്തിലാണ് നടപടി.

നടിമാരായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരായിരുന്നു കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടയില്‍ ഹരജി നല്‍കിയിരുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടന വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനയില്‍ ചര്‍ച്ച വന്നിരുന്നു.

തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ച് പുറത്ത് പോയിരുന്നു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നവരാണ് എ.എം.എം.എയില്‍ നിന്ന് രാജിവച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more