| Tuesday, 16th September 2014, 8:03 pm

അമിതാഭ് ബച്ചനും ജാക്കിചാനും ഒന്നിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഇന്ത്യയുടെ ബിഗ്ബി അമിതാഭ് ബച്ചനും ചൈനീസ് ആക്ഷന്‍ ഹീറോ ജാക്കിചാനും ഒരു സിനിമയില്‍ ഒന്നിച്ചാലോ? “സംഗതി കൊള്ളാം, പക്ഷേ നടക്കാത്ത കാര്യമല്ലേ” എന്ന് പലരും പറഞ്ഞേക്കാം. എന്നാല്‍ ഇന്ത്യന്‍ സിനിമയും ചൈനീസ് സിനിമാ ലോകവും കൈകോര്‍ക്കുന്ന പുതിയ ചിത്രത്തില്‍ ഇരുതാരങ്ങളും ഒന്നിക്കുന്നുവെന്നാണ് വാര്‍ത്തകള്‍.

“ഗോള്‍ഡ് സ്ട്രക്ക്” എന്ന ഇന്തോ ചൈനീസ് പ്രോജക്ടിലൂടെയാണ് ഇതിഹാസ താരങ്ങള്‍ ഒന്നിച്ച് വെള്ളിത്തിരയിലെത്തുന്നത്. സാഹസികമായ ഒരു യാത്രയുടെ കഥ പറയുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ അഭയ് ഡിയോളും ജാക്വലിന്‍ ഫെര്‍ണാണ്ടസും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇരുരാജ്യങ്ങളുടെയും പൈതൃകം കോര്‍ത്തിണക്കി ഒരുക്കുന്ന സാഹസിക ചിത്രത്തില്‍ ലോകസിനിമയെ അമ്പരിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങള്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. അമിതാഭിന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ജാക്കിച്ചാന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും നിറയുന്ന ഗംഭീര ചിത്രത്തിനായി നമുക്കും കാത്തിരിക്കാം.

Latest Stories

We use cookies to give you the best possible experience. Learn more