| Sunday, 11th November 2018, 8:17 am

അമിത് ഷായുടെ പേര് 'പേര്‍ഷ്യന്‍', ബി.ജെ.പി ആദ്യം സ്വന്തം നേതാവിന്റെ പേര് മാറ്റണമെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പേര് പേര്‍ഷ്യനാണെന്ന് പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ്. അമിത് ഷായുടെ പേരിലെ “ഷാ” പേര്‍ഷ്യയില്‍ നിന്ന് ഉദ്ഭവിച്ചതാണെന്നും ഗുജറാത്തി അല്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. രാജ്യത്തെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ മത്സരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകള്‍ ആദ്യ സ്വന്തം നേതാവിന്റെ പേര് മാറ്റണമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

“ഗുജറാത്ത്” എന്ന പേരും പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. “ഗുജറാത്ര” എന്നായിരുന്നു ആദ്യം വിളിച്ചിരുന്നത്. ബി.ജെ.പി ഇതിന്റെയും പേര് മാറ്റണമെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

യു.പിയില്‍ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് “ആഗ്രാവന്‍” എന്നാക്കി മാറ്റണമെന്ന് ബി.ജെ.പി എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗ് യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്.

ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയ്ക്കനുസരിച്ചാണ് ബി.ജെ.പിയുടെ പേര് മാറ്റല്‍ നടപടികളെന്നും ഇസ്‌ലാമികമല്ലാത്ത എല്ലാം മാറ്റിയ പാകിസ്ഥാനെ പോലെ ഇസ്‌ലാമുമായി ബന്ധമുള്ളതിനെയെല്ലാം ഇല്ലാതാക്കാനാണ് ബി.ജെ.പിയും ഹിന്ദുത്വ ശക്തികളും ശ്രമിക്കുന്നതെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more