| Monday, 17th June 2019, 8:45 pm

അമിത് ഷായ്ക്ക് ഇരട്ടപ്പദവി; ബി.ജെ.പി അധ്യക്ഷനായി തുടരും; ജെ.പി നദ്ദ വര്‍ക്കിങ് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി അധ്യക്ഷനായി ആഭ്യന്തരമന്ത്രി അമിത് ഷാ തുടരും. മുന്‍ കേന്ദ്രമന്ത്രി ജെ.പി നദ്ദയെ ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.

അമിത് ഷാ കേന്ദ്രമന്ത്രിയായതോടെ പാര്‍ട്ടി തലപ്പത്ത് മാറ്റംവരുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അമിത് ഷായെ അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലംകയ്യാവാന്‍ വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കാനുമാണ് പാര്‍ട്ടി തീരുമാനം.

ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നത് വരെ ഷാ അധ്യക്ഷനായി തുടരുമെന്നേക്കുമെന്നാണ് സൂചന. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷാ തുടരാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

നദ്ദ പാര്‍ട്ടി അധ്യക്ഷനായേക്കുമെന്നായിരുന്നു ഉയര്‍ന്നിരുന്ന അഭ്യൂഹങ്ങള്‍. ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് സെക്രട്ടറിയായ ജെ.പി.നദ്ദ കഴിഞ്ഞ മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയുമായിരുന്നു. ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ് ഇദ്ദേഹം.

Latest Stories

We use cookies to give you the best possible experience. Learn more