| Saturday, 14th September 2019, 10:09 am

ഇതാണ് കണ്ണില്‍ പൊടിയിടല്‍; എയിംസ് ആശുപത്രി 'വൃത്തിയാക്കുന്ന' അമിത് ഷായടക്കമുള്ളവരെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയിലെ എയിംസ് ആശുപത്രി ശുചിയാക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരെ ട്രോളി സോഷ്യല്‍ മീഡിയ. അമിത് ഷാ തറ തുടയ്ക്കുന്ന വീഡിയോയ്ക്കു കീഴില്‍ നിരവധി പേരാണ് ഇതിനെ കളിയാക്കി രംഗത്തുവന്നിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനകം തന്നെ വൃത്തിയായി കിടക്കുന്ന നിലം വീണ്ടും തുടയ്ക്കുന്നതെന്തിനാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്. ഇതല്ലാം കണ്ണില്‍ പൊടിയിടലാണെന്നും നാടകമാണെന്നും അഭിനയമാണെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

മോദിയുടെ ജന്മദിന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് അമിത് ഷാ എയിംസ് ആശുപത്രി ശുചിയാക്കിയത്. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ, വിജയ് ഗോയല്‍, വിജേന്ദര്‍ ഗുപ്ത എന്നിവരും അമിത് ഷായ്‌ക്കൊപ്പമുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈമാസം 17നാണ് പ്രധാനമന്ത്രിയുടെ ജന്മദിനം. രാജ്യം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന വേളയിലും മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് രാജ്യവ്യാപകമായി ബി.ജെ.പി നടത്തുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more