| Sunday, 23rd December 2018, 2:36 pm

മഹാഭാരതത്തില്‍ കൃഷ്ണനായി ആമീര്‍ ഖാന്‍; പ്രഖ്യാപനം നടത്തിയത് ഷാരൂഖ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ നിന്ന് മഹാഭാരതം വരുന്നു. ചിത്രത്തില്‍ ആമീര്‍ ഖാന്‍ ശ്രീകൃഷ്ണനെ അവതരിപ്പിക്കുമെന്ന് ഷാരൂഖ് ഖാന് പറഞ്ഞു. ആമീര്‍ ഖാന്റെ സ്വപ്ന സംരഭമാണ് മഹാഭാരതം. എന്നാല്‍ സിനിമയുടെ രൂപത്തിലല്ല വെബ്സീരീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നത്.

കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആമീര്‍ ആഗ്രഹിക്കുന്നതിനാല്‍ തനിക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്ന് ഷാരൂഖ് ഡി.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന വെബ്സീരീസിന്റെ തിരക്കഥ എഴുതുന്നത് അഞ്ജും രാജബാലിയാണ്.

ആമീറിന് തിരക്കഥ ഇഷ്ടമായെന്നും വളരെ പെട്ടന്നു തന്നെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഞ്ജും രാജബാലി പറഞ്ഞു.


ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ആമീറിപ്പോള്‍. ഇത് പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മഹാഭാരതത്തിന്റെ ജോലികളിലേക്ക് പ്രവേശിക്കുക.

മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം പ്രഖ്യാപിച്ചിരുന്നു. 1000 കോടി മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിക്കാന്‍ സന്നദ്ധനായി വ്യവസായിയായ ബി.ആര്‍ ഷെട്ടി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച സമയത്ത് സിനിമ തുടങ്ങാതിരുന്നതിനാല്‍ എം.ടി സംവിധായകനില്‍ നിന്ന് തിരക്കഥ തിരികെ വാങ്ങാന്‍ കോടതിയെ സമീപിക്കുകയും സിനിമയുടെ ചിത്രീകരണം അനിശ്ചിതത്വത്തില്‍ ആയിരിക്കുകയുമാണ്.

Latest Stories

We use cookies to give you the best possible experience. Learn more