| Monday, 13th May 2013, 4:35 pm

സര്‍ക്കാര്‍ രൂപീകരിക്കാന്‍ നവാസ് ഷെരീഫിന് അമേരിക്കയുടെ സഹായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പൊതു തിരഞ്ഞടുപ്പില്‍ വിജയിച്ച മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട ശ്രമം നടത്തുന്നു. നവാസ് ഷെരീഫിന്റെ മുസ്ലീം ലീഗ് (എന്‍)130 സീറ്റുകളാണ് തിരഞ്ഞെടുപ്പില്‍ നേടിയത്.[]
137 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. അതിനാല്‍ തന്നെ കേവല ഭൂരിപക്ഷമുണ്ടാക്കാന്‍ ചെറുപാര്‍ട്ടികളുമായും, സ്വതന്ത്രമാരുമായാണ് നവാസ് ഷെരീഫ് തിരക്കിട്ട ചര്‍ച്ച നടത്തുന്നത്.

അതേസമയം നവാസ് ഷെരീഫിന്റെ വിജയത്തെ അമേരിക്ക സ്വാഗതം ചെയ്തു. പാകിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പ്രകടിപ്പിച്ചു. പുതിയ സര്‍ക്കാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന് ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒബാമ പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍ സര്‍ക്കാറുകളെ പോലെ പാര്‍ലമെന്റിനു മേല്‍ നിയന്ത്രണമില്ലാത്ത ഒരു സര്‍ക്കാര്‍ ആയിരിക്കില്ല തന്റേതെന്നാണ് നവാസ് ഷെരീഫ് വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്നും, പുതിയ വ്യവസായ സംരഭങ്ങള്‍ തുടങ്ങുമെന്നും ഷെരീഫ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍  ഭീകരരെ അമര്‍ച്ച ചെയ്യലായിരിക്കും ഷെരീഫിന് ഏറ്റവും വലിയ തലവേദനയായി മാറുക.

തീവ്രവാദി ഗ്രൂപ്പുകളോട് മൃദുസമീപനം സ്വീകരിച്ചാല്‍ അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ ധനസഹായം പഴയതുപോലെ ലഭിക്കില്ലെന്നതും നവാസിന് വെല്ലുവിളിയാണ്.

We use cookies to give you the best possible experience. Learn more