| Tuesday, 23rd December 2025, 11:11 am

അമേരിക്കയുടേത് സ്വേച്ഛാധിപത്യം; വെനസ്വേലയുടെ കപ്പലുകള്‍ പിടിച്ചെടുത്ത നടപടിയില്‍ ചൈന

നിഷാന. വി.വി

ബീജിങ്‌: ചൈനയിലേക്ക് പോവുന്ന വെനിസ്വേലന്‍ എണ്ണ ടാങ്കറുകള്‍ തടഞ്ഞ യു.എസ്  നടപടി സ്വേച്ഛാധിപത്യം വിമര്‍ശിച്ച് ചൈന.

നടപടി മറ്റ് രാജ്യങ്ങളുടെ പരാമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇതിലൂടെ യു.എസ് അന്താരാഷ്ട്ര നിയമം ഗുരുതരമായി ലംഘിച്ചിരിക്കുന്നുവെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ

‘അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനമോ യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരമോ ഇല്ലാത്ത ഏകപക്ഷീയമായ നിയമ വിരുദ്ധ ഉപരോധങ്ങളെ ചൈന എതിര്‍ക്കുന്നു. നിയമാനുസൃതമായ അവകാശങ്ങളും താത്പര്യവും സംരക്ഷിക്കാനുള്ള വെനസ്വേലയുടെ നിലപാട് അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ ലിന്‍ പറഞ്ഞു.

ഡിസംബര്‍ ഇരുപതിന് വെനിസ്വേലയുടെ തീരത്ത് രണ്ടാമത്തെ എണ്ണ ടാങ്കറും യു.എസ് പിടിച്ചെടുത്തിരുന്നു. ഇത് ചൈനയുടെ ഉടമസ്ഥതയിലുള്ള പനാമ കപ്പലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വെനിസ്വേലയില്‍ നിന്ന് പുറത്തേക്കോ തിരിച്ച് വെനുസ്വേലയിലേക്കോ എണ്ണ കപ്പലുകള്‍ കടത്തിവിടില്ലെന്നതാണ് യു.എസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.

വെനസ്വേലന്‍ പ്രസിഡന്റ്‌ നിക്കോളാസ് മഡുറൊയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് കടത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്തുന്നതിനായി ക്രൂഡോയില്‍ ഉപയോഗിക്കുന്നുവെന്നാണ് ട്രംപിന്റെ വാദം.

എന്നാല്‍ ട്രംപിന്റെ ഈ നടപടി മോഷണമാണെന്നും ഇതിനെതിരെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ പരാതി നല്‍കുമെന്നും മഡുറൊ പ്രസ്താവനയിറക്കിയിരുന്നു.

Content Highlight: America is a dictatorship; China on the seizure of Venezuelan ships

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more