| Thursday, 8th March 2018, 1:29 pm

ചെന്നൈയില്‍ അംബേദ്ക്കര്‍ പ്രതിമ പെയിന്റൊഴിച്ച് നശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജ്യത്ത് പ്രതിമകള്‍ക്കെതിരായ ആക്രമണം തുടരുന്നു. ചെന്നൈയിലെ തിരുവട്ടിയൂരിലെ അംബേദ്കര്‍ പ്രതിമ അജ്ഞാതര്‍ പെയിന്റൊഴിച്ചു നശിപ്പിച്ചു. രാത്രിയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടിരുന്നു.

ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ ലെനിന്റെ പ്രതിമയാണ് ആദ്യം തകര്‍ക്കപ്പെട്ടിരുന്നത്. ഇതിന് പിന്നാലെ യു.പിയില്‍ അംബേദ്ക്കര്‍ പ്രതിമയും തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമയും തകര്‍ക്കപ്പെടുകയായിരുന്നു.


Read more:  അഭയാര്‍ഥികളെ ആക്രമിച്ച തീവ്ര വലതുപക്ഷ ഭീകരവാദസംഘടനയിലെ എട്ടു പേര്‍ക്ക് ജര്‍മ്മനിയില്‍ ശിക്ഷ വിധിച്ചു


കണ്ണൂരില്‍ ഇന്ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഗാന്ധി പ്രതിമയും ആക്രമിക്കപ്പെട്ടിരുന്നു. രാവിലെ എട്ടരയോടെ പ്രതിമയുടെ മുകളില്‍ കയറിയ അജ്ഞാതന്‍ ഗാന്ധിജിയുടെ കണ്ണടയും മാലയും നശിപ്പിക്കുകയായിരുന്നു. പിന്നീടു പ്രതിമയില്‍ അടിക്കുകയും ചെയ്ത ശേഷം ഇയാള്‍ ഇറങ്ങിപ്പോയി. ഇയാള്‍ നടന്നുപോകുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more