മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഫോമില്ലാഴ്മയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. ഒരു കരിയറിന്റെ ഒരു ഘട്ടത്തില്‍ ഭൂരിഭാഗം ബാറ്റര്‍മാരും ഫോം ഔട്ട് ആകുമെന്നും എന്നാല്‍ അത് അംഗീകരിച്ച് പുറത്തുകടക്കാനുള്ള വഴി കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ദിക് അഹങ്കാരം കളഞ്ഞ് കുറച്ച് കൂടി സ്മാര്‍ട്ട് ആയി കളിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയിലെ ടൈം ഔട്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റായിഡു.
അമ്പാട്ടി റായിഡു.
‘കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഭൂരിഭാഗം ബാറ്റര്‍മാരും ഫോം ഔട്ട് ആകുമെന്നത് ഉറപ്പാണ്. ഞാന്‍ ഫോമില്‍ അല്ല എന്ന കാര്യം തിരിച്ചറിഞ്ഞ് അംഗീകരിക്കുകയാണ് നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്. പിന്നീട് അതില്‍ പുറത്ത് കടക്കാനുള്ള വഴി കണ്ടെത്തുക എന്നതും പ്രധാനമാണ്.
ഹര്‍ദിക് പാണ്ഡ്യ അഹങ്കാരം ഒഴിവാക്കി സ്മാര്‍ട്ടായി കളിക്കണം. അവന്‍ കുറച്ച് കൂടി സിംഗിളുകളെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടതുണ്ട്. കൃത്യമായ സമയവും ബൗളര്‍മാരെയും നോക്കി റണ്‍സ് കണ്ടെത്താനുമാണ് അവന്‍ ശ്രമിക്കേണ്ടത്,’ അമ്പാട്ടി റായിഡു പറഞ്ഞു.
ഐ.പി.എല്‍ 2026 പകുതി ദൂരം പിന്നിടുമ്പോഴും ഹര്‍ദിക്കിന് ഇതുവരെ വലിയ പ്രകടനങ്ങള്‍ നടത്താനായിട്ടില്ല. എട്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ താരത്തിന് 146 റണ്‍സ് മാത്രമാണുള്ളത്. 40 റണ്‍സാണ് താരത്തിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍. 20.8 ശരാശരിയിലും 136.44 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാറ്റ് ചെയ്യുന്നത്.
ചെന്നൈക്കെതിരെ നടന്ന മത്സരത്തിലും ഹർദിക്കിന് 23 പന്തിൽ വെറും 18 റൺസാണ് നേടാനായത്. ബാറ്റ് കൊണ്ട് മാത്രമല്ല ബൗളിങ്ങിലും താരം ഇതുവരെ തിളങ്ങിയിട്ടില്ല. ഈ സീസണിൽ ഇതുവരെ നാല് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. അതിന്റെ പശ്ചാത്തലത്തിലായിരുന്നു നായിഡുവിന്റെ പ്രതികരണം.
Content Highlight: Ambatti Rayudu advices Hardik Pandya to be smart rather than arrogant