| Tuesday, 19th August 2025, 9:50 am

ഏകദിനങ്ങളില്‍ അദ്ദേഹത്തിനെ പകരം വെക്കാവുന്ന ഒരു താരവുമില്ല: അമ്പാട്ടി റായിഡു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണാണ് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും. നിലവില്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും ഇരുവരും വിരമിച്ചത് ഇന്ത്യയ്ക്ക് ഒരു തിരിച്ചടിയായിരുന്നു. ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാത്രമല്ല 2027 വരാനിരിക്കുന്ന ലോകകപ്പിലേക്ക് വേണ്ട മുന്നൊരുക്കത്തിലാണ് ഇരുവരും.

2023ലെ അപരാജിതമായ പോരാട്ടത്തിന് ഒടുവില്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പൊരുതിത്തോറ്റായിരുന്നു ഇന്ത്യക്ക് ലോകകപ്പ് നഷ്ടമായത്. എന്നാല്‍ തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുന്ന രോഹിത്തും വിരാടും 2027 ലോകകപ്പ് കളിക്കുമെന്നും കിരീടം ഉയര്‍ത്തും എന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഇപ്പോള്‍ രോഹിത് ശര്‍മയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു. രോഹിത്തിന്റെ ക്യാപ്റ്റന്‍സില്‍ 2027 ലോകകപ്പ് വിജയിക്കാന്‍ സാധിക്കുമെങ്കില്‍ അദ്ദേഹം ഇനിയും തുടരണമെന്നും ഏകദിനത്തില്‍ അദ്ദേഹത്തെ പകരം വെക്കാവുന്ന ഒരു താരവും ഇല്ലെന്നും അമ്പാട്ടി റായിഡു പറഞ്ഞു. മാത്രമല്ല ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും കളിക്കാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം എന്നിവയിലെല്ലാം രോഹിത്തിന്റെ ഇടപെടല്‍ വളരെ വലുതാണെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ലോകകപ്പ് ആരാണ് നേടാന്‍ പോകുന്നതെന്ന് നോക്കാം. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, 2027വരെ അദ്ദേഹം തുടരണം. ഏകദിനങ്ങളില്‍ രോഹിതിന് പകരം വെക്കാവുന്ന ഒരു താരവുമില്ല.

അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി, ബാറ്റിങ്, കളിക്കാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം എന്നിവയെല്ലാം വളരെ പ്രധാനമാണ്. 2027 ലോകകപ്പില്‍ രോഹിത് ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിജയിക്കണം,’ റായിഡു ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം 2025 ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സെപ്റ്റംബംര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്ന് മുംബൈയില്‍ ചേരുന്ന പ്രസ് മീറ്റില്‍ പ്രഖ്യാപിക്കും.

ചീഫ് സെലക്ടര്‍ അജിത് അഗാക്കറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായിരിക്കും പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏതെല്ലാം താരങ്ങളെയാണ് ഇന്ത്യ തങ്ങളുടെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയെന്ന ആകാംക്ഷയിലാണ് ആരാധകരും.

ഗ്രൂപ്പ് എ

ഇന്ത്യ

ഒമാന്‍

പാകിസ്ഥാന്‍

യു.എ.ഇ

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശ്

ഹോങ് കോങ്

ശ്രീലങ്ക

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി

സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്

സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി

സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്

സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി

സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്

സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി

സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്

സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്

സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി

Content Highlight: Ambati Rayudu Talking About Rohit Sharma

We use cookies to give you the best possible experience. Learn more