| Saturday, 9th May 2026, 3:29 pm

അവനെ കളിപ്പിച്ചില്ല, കോമ്പിനേഷനുകളും തന്ത്രങ്ങളും കാരണം അവര്‍ക്ക് പരാജയം സംഭവിച്ചു; വിമര്‍ശനവുമായി അമ്പാട്ടി റായിഡു

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി താരം മില്ലറിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. മില്ലറിനെ കളിപ്പിക്കാത്തത് ഒരു വലിയ വിഷയമാണെന്ന് റായിഡു പറഞ്ഞു. കോമ്പിനേഷനുകളും തന്ത്രങ്ങളും കാരണം ദല്‍ഹിക്ക് പരാജയം സംഭവിച്ചുവെന്നും മില്ലര്‍ ഒരു മാച്ച് വിന്നറാണെന്നും അദ്ദേഹം പറഞ്ഞു.

‘മില്ലര്‍ കളിക്കുന്നില്ല, അതൊരു വലിയ വിഷയമാണ്. കോമ്പിനേഷനുകളും തന്ത്രങ്ങളും കാരണം അവര്‍ക്ക് പരാജയം സംഭവിച്ചു. മില്ലര്‍ ഒരു മാച്ച് വിന്നറാണ്. ആര്‍.സി.ബിക്കെതിരായ മത്സരങ്ങള്‍ വരെ അദ്ദേഹം വിജയിപ്പിച്ചിട്ടുണ്ട്. ഡി.സിയുടെ ഒരു വലിയ തന്ത്രപരമായ പിഴവാണിതെന്ന് ഞാന്‍ കരുതുന്നു,’ അമ്പാട്ടി റായിഡു ക്രിക്കറ്റ് ഇന്‍ഫോയില്‍ പറഞ്ഞു.

സീസണില്‍ മില്ലര്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 123 റണ്‍സാണ് നേടിയത്. 41* റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. എന്നിരുന്നാലും ബെംഗളൂരുവിനെതിരായ നിര്‍ണായകമായ മത്സരത്തില്‍ മില്ലറായിരുന്നു ടീമിനെ വിജയിപ്പിച്ചത്.

അതേസമയം ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്‍മാരുടെ വിജയം.

ദല്‍ഹി ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 34 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ കൊല്‍ക്കത്ത ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.

Content Highlight: Ambati Rayudu Talking About David Miller

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more