| Monday, 2nd November 2026, 1:14 pm

അദ്ദേഹത്തെ പോലൊരു താരത്തെ സംശയിക്കുന്നത് തന്നെ തമാശയാണ്: അമ്പാട്ടി റായിഡു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. ശ്രേയസിനെ പോലുള്ള ഒരു താരത്തിന്റെ ഫോമിനെക്കുറിച്ച് സംശയിക്കുന്നത് തമാശയാണെന്നാണ് റായിഡു പറഞ്ഞത്. സമ്മർദങ്ങൾക്കിടയിലും മികച്ച പ്രകടനം നടത്താൻ കഴിവുള്ള താരമാണ് അയ്യർ എന്നും മുൻ ഇന്ത്യൻ താരം പ്രശംസിച്ചു.

”അദ്ദേഹം എപ്പോഴും മികച്ച ഫോമിലാണ്. ശ്രേയസ് അയ്യരെപോലൊരു താരത്തെ സംശയിക്കുന്നത് തന്നെ തമാശയാണ്. അദ്ദേഹം ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോഴെല്ലാം ടീമിന് വിജയം നേടിക്കൊടുക്കാൻ കഴിവുള്ള താരമാണ്. മികച്ച ബൗളർമാരെ നേരിടാനും സമ്മർദങ്ങൾക്കിടയിലും മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിന് സാധിക്കും.

ചെറിയ ഇന്നിങ്സുകൾ കളിച്ച് ഇടയ്ക്ക് ബൗണ്ടറികൾ നേടുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. മറിച്ച് ഇന്നിങ്സിന്റെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് കളി സ്വന്തം വരുതിയിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം മികച്ച ഒരു ബാറ്ററാണ്,’ അമ്പാട്ടി റായിഡു ക്രിക്ബസിലൂടെ പറഞ്ഞു.

ന്യൂസിലാൻഡിനെതിരെയുള്ള അവസാന ടി-20 മത്സരത്തിൽ അയ്യർ 23 പന്തിൽ 50 റൺസ് നേടിയാണ് കരുത്തുകാട്ടിയത്. മൂന്ന് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രകടനം. അയ്യർ തിളങ്ങിയെങ്കിലും മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു.

അവസാന മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വീണത്. സീഡൻ പാർക്കിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് രണ്ട് ഓവർ ബാക്കി നിൽക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന രണ്ട് മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചെങ്കിലും 3-2 ന് പരമ്പര ഇന്ത്യ സ്വന്തമാക്കി.

Content Highlight: Ambati Rayudu praise Indian captain Shreyas Iyer

Latest Stories

We use cookies to give you the best possible experience. Learn more