| Thursday, 2nd October 2014, 3:30 pm

ഇന്ത്യയില്‍ ആഹാരവും മദ്യവും വില്‍ക്കാനൊരുങ്ങി ആമസോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബംഗളൂരു: പ്രശസ്ത ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആമസോണ്‍ ഇന്ത്യയില്‍ പാക്ക്ഡ് ഫുഡും മദ്യവും വില്‍ക്കാനൊരുങ്ങുന്നു. ഇന്ത്യയിലാദ്യമായാണ് ഒരു കമ്പനി ഇത്തരത്തിലുള്ള ഒരു ഉദ്യമവുമായി മുന്നോട്ട് വരുന്നത്.

ആമസോണ്‍ കഴിഞ്ഞ ജൂണിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒക്ടോബര്‍ മാസം പകുതിയോടെ ആഹാരവും മദ്യവും വിപണിയിലെത്തിക്കാനാണ് ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്.

100 ഓളം ആഹാര വിദഗ്ധരെ ഉള്‍കൊള്ളിച്ചായിരിക്കും ആമസോണ്‍ പുതിയ ഉദ്യമം ആരംഭിക്കുകയെന്നും പിന്നീട് ഇത് വികസിപ്പിക്കുമെന്നും ആമസോണുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പച്ചക്കറികളും പഴങ്ങളും പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആമസോണ്‍ വഴി ലഭിക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

2007 ലാണ് ആമസോണ്‍ വഴി സസ്യഫലാദികള്‍ വില്‍ക്കാന്‍ തുടങ്ങിയത്. ഓണ്‍ലൈന്‍ വഴി ആഹാര സാധനങ്ങള്‍ വില്‍ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കുറച്ച് നഗരങ്ങളില്‍ ആഹാര സാധനങ്ങള്‍ എത്തിക്കുന്നതില്‍ ആമസോണിന് തടസം നേരിടേണ്ടിവരുമെന്നും ടെക്‌നോപാര്‍ക്കിലെ റീറ്റയില്‍ അഡ്വയിസറി ചെയര്‍മാന്‍ അരവിന്ദ് സിങ്ഹല്‍ അഭിപ്രായപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more