വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ സെമിഫൈനലില്‍ കര്‍ണാടകയെ പരാജയപ്പെടുത്തി വിദര്‍ഭ വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിദര്‍ഭയുടെ വിജയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക രണ്ട് പന്ത് ബാക്കി നില്‍ക്കെ 250 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടി വിജയിച്ചാണ് വിദര്‍ഭ ഫൈനലില്‍ പ്രവേശിച്ചത്.
അമന്‍ മൊഖഡെയുടെ കരുത്തിലാണ് വിദര്‍ഭ ജയം നേടിയെടുത്തത്. 122 പന്തില്‍ 138 റണ്‍സാണ് മത്സരത്തില്‍ താരത്തിന്റെ സമ്പാദ്യം. 12 ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു 24 കാരന്റെ താണ്ഡവം. ഇത് ആദ്യമായല്ല താരം ടൂര്‍ണമെന്റില്‍ തിളങ്ങുന്നത്.
വിജയ് ഹസാരെയില്‍ ഉടനീളം മിന്നും പ്രകടനമാണ് അമന്‍ കാഴ്ചവെച്ചത്. സെമിഫൈനലിൽ സെഞ്ച്വറി നേടിയതോടെ ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ടൂര്‍ണമെന്റില്‍ ഈ വര്‍ഷം 5 സെഞ്ച്വറികളാണ് താരം അടിച്ചെടുത്തത്.
അമന്‍ മൊഖഡെ. Photo: Tanuj/x.com
ഈ ഇന്നിങ്സോടെ അമന് ലിസ്റ്റ് എ ക്രിക്കറ്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഒപ്പം ഒരു സൂപ്പര്‍ നേട്ടം സ്വന്തം പേരിലുമാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് വലം കൈയ്യന്‍ ബാറ്റര്‍ സ്വന്തമാക്കിയത്.
അഭിനവ് മുകുന്ദ്, ദേവദത്ത് പടിക്കല്‍ എന്നിവരെ മറികടന്നാണ് അമന്‍ ഇന്ത്യക്കാരില്‍ ഒന്നാമതായത്. ഇരുവരും 17 ഇന്നിങ്‌സില്‍ കളിച്ചാണ് ലിസ്റ്റ് എയില്‍ നാലക്കം കടന്നത്. അമനാകട്ടെ ഈ നേട്ടത്തില്‍ എത്തിയത് 16 ഇന്നിങ്‌സില്‍ കളിച്ചാണ്.
ഇന്ത്യക്കാരില്‍ മാത്രമല്ല, ഒന്നാമാത്തെത്തിയത്. ലോക ക്രിക്കറ്ററുടെ സ്റ്റാറ്റസ് എടുക്കുമ്പോഴും അമന്‍ തന്നെയാണ് ഒന്നാമത്. എന്നാല്‍, കൂട്ടിന് ഒരാള്‍ കൂടിയുണ്ട്. സൗത്ത് ആഫ്രിക്ക താരമായ ഗ്രെയാം സ്മിത്തിനൊപ്പമാണ് വിദര്‍ഭ ബാറ്റര്‍ തലപ്പത്തുള്ളത്. സ്മിത്തും 24 കാരനെപോലെ 16 ഇന്നിങ്‌സില്‍ കളിച്ചാണ് ആയിരത്തില്‍ തൊട്ടത്.
ഗ്രെയാം പൊള്ളോക്ക് – 16
അമന്‍ മൊഖഡെ – 16
അഭിനവ് മുകുന്ദ് – 17
ദേവദത്ത് പടിക്കല്‍ – 17
Content Highlight: Aman Mokhade becomes the joint-fastest to 1000 runs in List A cricket along with Greame Pollock