2012ൽ പുറത്തിറങ്ങി ശ്രദ്ധ നേടിയ അമൽ നീരദിന്റെ ബാച്‌ലർ പാർട്ടിക്ക് 14 വർഷങ്ങൾക്ക് ശേഷം വീണ്ടും അതിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘ബാച്‌ലർ പാർട്ടി D’eux’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് 2026 നവംബർ 19ന് തിയേറ്ററുകളിലെത്തും.
ബാച്‌ലർ പാർട്ടി D’eux. Photo. IMDb
നസ്‌ലെൻ, സൗബിൻ ഷാഹിർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, നാദിയ മൊയ്ദു, രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ, ജ്യോതിർമയി, പാരിസ് ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ബാച്‌ലർ പാർട്ടി D’eux. Photo. IMDb
അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്നു. ക്രിസ്റ്റോ സേവ്യർ സംഗീതവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കും. ഉണ്ണി ആർ ആണ് സംഭാഷണങ്ങൾ ഒരുക്കുന്നത്. 2012ലെ ‘ബാച്‌ലർ പാർട്ടിയിൽ ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്മാൻ, കലാഭവൻ മണി, വിനായകൻ, പ്രതാപ് പോത്തൻ, നിത്യ മേനോൻ തുടങ്ങിയവർ അണിനിരന്നിരുന്നു. പുതിയ ചിത്രത്തിലൂടെ അമൽ നീരദ് മറ്റൊരു വലിയ താരനിരയുമായി ‘ബാച്‌ലർ പാർട്ടി ’ എന്ന പേരിലുള്ള ലോകത്തേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Content Highlight: Amal Neerad’s ‘Bachelor Party D’eux’ to release on November 19