| Sunday, 26th July 2026, 5:50 pm

റിഹേഴ്‌സല്‍ ചെയ്ത് അഭിനയിക്കാറില്ല; ഓടും കുതിര ചാടും കുതിരയുടെ പരാജയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അല്‍ത്താഫ് സലിം

അജ്മല്‍ കെ

നടനായും സംവിധായകനായും മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് അല്‍ത്താഫ് സലിം. മന്ദാകിനി, സഖാവ്, പ്രേമം, നുണക്കുഴി, സര്‍വ്വം മായ തുടങ്ങിയ സിനിമകളിലൂടെ നടന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഓടും കുതിര ചാടും കുതിര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തും ശ്രദ്ധ നേടിയിട്ടുണ്ട്. അല്‍ത്താഫ് സലിം പ്രധാന കഥാപാത്രത്തില്‍ എത്തുന്ന പ്ലൂട്ടോ റിലീസിന് തയ്യാറെടുക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഏലിയന്‍ ആയിക്കൊണ്ടാണ് നടന്‍ സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ഓടും കുതിര ചാടും കുതിര എന്ന തന്റെ സിനിമയുടെ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് തരാം. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

Photo: District

‘സിനിമയിലെ പരാജയങ്ങള്‍ എന്നെ ബാധിക്കാറില്ല. വൈകാരികമായി അത് എന്നെ അലട്ടാറില്ല. മരണങ്ങള്‍ ഒക്കെ സംഭവിക്കുമ്പോഴാണ് എന്നെ പിന്നെയും കൂടുതല്‍ ബാധിക്കുന്നത്. അല്ലാത്ത സമയങ്ങളില്‍ ഞാന്‍ എങ്ങനെയാണോ അത് പോലെ തന്നെയാണ്. സിനിമ എന്നത് ഒരു പ്രോസസ്സ് ആണ്. സിനിമയിലെ ചില ഘടകങ്ങള്‍ സ്വാഭാവികമായി തോന്നിയില്ല. അതുകൊണ്ടാണ് ആളുകള്‍ക്ക് ഓടും കുതിര ചാടും കുതിര വര്‍ക്ക് ആകാതിരുന്നതും പരാജയപ്പെട്ടതും. സിനിമയ്ക്ക് പിറകില്‍ ചെറിയ സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സിനിമയെ ഇഷ്ടപ്പെട്ടിരുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ടായിരുന്നുവെന്നും അല്‍ത്താഫ് സലിം പറഞ്ഞു.

‘പ്രിപ്പെയര്‍ ചെയ്തു കൊണ്ട് അഭിനയിക്കാന്‍ അറിയാത്ത ആളാണ് ഞാന്‍. അത് എനിക്ക് അങ്ങനെ വര്‍ക്ക് ആവാറില്ല. ഞാന്‍ അഭിനയം തന്നെ പഠിച്ച് വരുന്നതേയൊള്ളു . കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ ആലോചിച്ചാല്‍ എനിക്ക് അഭിനയിക്കാന്‍ സാധിക്കില്ല. ഡയലോഗ് ഡെലിവറിയും കാര്യങ്ങളും ഒക്കെ റിഹേഴ്‌സല്‍ ചെയ്യുന്നത് ഉപകാരപ്രദമാകാറുണ്ട്. എന്നാല്‍ പെര്‍ഫോം ചെയ്യുന്നതിന് റിഹേഴ്‌സല്‍ എന്നെ സഹായിക്കാറില്ല. തയ്യാറെടുപ്പുകള്‍ ഒന്നും ഇല്ലാതെ അഭിനയിച്ചു നോക്കാറാണ് പതിവ്. അത് ശരിയാണെങ്കില്‍ ആ മീറ്റര്‍ പിടിക്കും. അല്ലെങ്കില്‍ സംവിധായകന്‍ പറയുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തും. അങ്ങനെയുള്ള ഒരു പ്രോസസ്സ് ആണ് ഞാന്‍ പിന്തുടരാറുള്ളത്’ അല്‍ത്താഫ് സലിം പറഞ്ഞു.

അല്‍ത്താഫ് സലിം. Photo: X.com

എങ്കിലും ചന്ദ്രികേക്ക് ശേഷം ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പ്ലൂട്ടോ’. നീരജ് മാധവ്, അല്‍ത്താഫ് സലിം, ആര്‍ഷ ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍-കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്. ജൂലൈ 30-ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Althaf Salim talks about his failed movie Oodum kuthira Chadum Kuthira

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more