നടനായും സംവിധായകനായും മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് അല്‍ത്താഫ് സലിം. മന്ദാകിനി, സഖാവ്, പ്രേമം, നുണക്കുഴി, സര്‍വ്വം മായ തുടങ്ങിയ സിനിമകളിലൂടെ നടന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഓടും കുതിര ചാടും കുതിര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തും അല്‍ത്താഫ് സലിം ശ്രദ്ധ നേടിയിട്ടുണ്ട്.
അല്‍ത്താഫ് സലിം. Photo: X.com
തന്റെ പുതിയ ചിത്രമായ പ്ലൂട്ടോയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ നടന്‍ ധ്യാന്‍ ശ്രീനിവാസനുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിനൊപ്പമുള്ള അഭിനയാനുഭവത്തെക്കുറിച്ചും പ്രതികരിക്കുകയാണ് അല്‍ത്താഫ് സലിം. ‘ധ്യാന്‍ നായകനായ ഒരു സിനിമയിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഞങ്ങള്‍ തമ്മില്‍ ഒരു ആത്മബന്ധമുണ്ട്. ഞങ്ങളുടെ സംസാരം വളരെ സ്‌ട്രെയ്റ്റ് ഫോര്‍വേഡാണ്. ഇടയ്ക്കു മാത്രമേ വിളിച്ച് സംസാരിക്കാറുള്ളൂ. സംസാരിക്കുമ്പോള്‍ സിനിമയ്ക്കപ്പുറമുള്ള കാര്യങ്ങളാണ് കൂടുതലും ചര്‍ച്ച ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബോണ്ടുണ്ട്. ധ്യാന്‍ എന്ന ഒരു നടനെ എനിക്ക് വലിയ ഇഷ്ടമാണ്.
നടനെന്ന നിലയില്‍ ആള്‍ ഇനിയും ഒരുപാട് എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ട്. അതുകൊണ്ടാണ് ഓടും കുതിര ചാടും കുതിരയിലേക്ക് ധ്യാനിനെ ക്ഷണിച്ചത്. ആ കഥാപാത്രം അദ്ദേഹം തന്നെ ചെയ്യണം എന്ന് എനിക്കുണ്ടായിരുന്നു. ആ വേഷം അദ്ദേഹം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ആള്‍ ഭയങ്കര പ്രൊഫഷണല്‍ ആയിട്ടുള്ള നടനാണ്. എപ്പോഴും വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കാറുണ്ട്. അടുത്ത് തന്നെ ആള്‍ നായകനാകുന്ന ഒരു സിനിമയില്‍ താന്‍ അഭിനയിക്കുമെന്നും അല്‍ത്താഫ് സലിം പറഞ്ഞു.
ധ്യാന്‍. Photo: X.com
എങ്കിലും ചന്ദ്രികേ’യ്ക്ക് ശേഷം ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പ്ലൂട്ടോ’. നീരജ് മാധവ്, അല്‍ത്താഫ് സലിം, ആര്‍ഷ ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അല്‍ത്താഫ് സലിം ഏലിയനായാണ് സിനിമയില്‍ എത്തുന്നത്. ചിത്രം സയന്‍സ് ഫിക്ഷന്‍-കോമഡി ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 30-ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Althaf Salim talks about Actor Dhyan Sreenivasan