| Tuesday, 19th August 2025, 1:22 pm

സിനിമ വിജയിച്ചെങ്കിലും അതൊന്നും തിയേറ്ററില്‍ പോയി കാണാന്‍ ധൈര്യം ഇല്ല: അല്‍ത്താഫ് സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടനാണ് അല്‍ത്താഫ് സലിം. സിനിമയിലെ ചെറിയ വേഷത്തിലൂടെ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെ സംവിധാനത്തില്‍ തന്റെ സാന്നിധ്യം അറിയിച്ച അല്‍ത്താഫിന്റെ അടുത്തതായി വരാന്‍ പോകുന്ന ചിത്രം ഓടും കുതിര ചാടും കുതിരയാണ്.

ഇപ്പോള്‍ ഇന്‍ട്രോവേര്‍ട്ടായ അല്‍ത്താഫ്  പ്രേമത്തിലേക്ക് നടനായി എത്തിയതെങ്ങനെ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം.

പ്രേമത്തിന്റെ പ്രി പ്രൊഡക്ഷന്‍ മുതല്‍ അല്‍ഫോണ്‍സിനൊപ്പമുണ്ട്. സിനിമയുടെ ടെക്‌നിക്കല്‍ കാര്യങ്ങളൊക്കെ പഠിക്കുകയാണ്  ലക്ഷ്യം. അങ്ങനെയാണ് മേരിയുടെ കുട്ടുകാരനായ ജഹാംഗീറാകാന്‍ അവസരം വന്നത്. സ്‌കൂള്‍ യൂണിഫോമില്‍ റെഡിയായി, പറഞ്ഞു തന്നതുപോലെ അഭിനയിച്ചു. പക്ഷേ, ഷോട്ട് കഴിഞ്ഞ് സംവിധായകന്‍ കട്ട് വിളിക്കുമ്പോള്‍ പഴയ ഇന്‍ട്രോവര്‍ട് തന്നെയായി മാറി.

മന്ദാകിനിയില്‍ നായകനാകാന്‍ സംവിധായകന്‍ വിനോദും ക്യാമറാമാന്‍ ഷിജുവും വിളിച്ചപ്പോഴും കണ്‍ഫ്യൂഷനായിരുന്നുവെന്നും അത്ര ആത്മവിശ്വാസമില്ല എന്നൊരു തോന്നലുണ്ടായെന്നും അദ്ദേഹം പറയുന്നു. തിരക്കഥ വായിച്ചപ്പോഴാണ് കംഫര്‍ട് സോണില്‍ നില്‍ക്കുന്ന സിനിമയാണെന്ന് മനസിലായതെന്നും സിനിമ വിജയിച്ചെങ്കിലും അതൊന്നും തിയേറ്ററില്‍ പോയി കാണാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നും അല്‍ത്താഫ് കൂട്ടിച്ചേര്‍ത്തു.

നായകനാകുന്ന പുതിയ സിനിമകളെ കുറിച്ചും അല്‍ത്താഫ് സംസാരിച്ചു.

സതീഷ് തന്‍വി സംവിധാനം ചെയ്ത ഇന്നസെന്റില്‍ നായകവേഷമാണ്, സിനിമ സെപ്റ്റംബറില്‍ റി ലീസാകും. ക്യാരക്ടര്‍ റോളുകളും ഒരുപാടുണ്ട്. ഇപ്പോള്‍ അഭിനയിക്കുന്നത് നിയാസ് എഴുതി ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന പ്ലൂട്ടോയിലാണ്. അതില്‍ നീരജ് മാധവിനൊപ്പം ഒരു സ്‌പെഷല്‍ കാരക്ടറാണ്. നസ്‌ലെന്‍ നായകനാകുന്ന മോളിവുഡ് ടൈംസാണ് അടുത്തത്,’ അല്‍ത്താഫ് പറഞ്ഞു.

Content Highlight: Altaf talks about the movie Premam  and Mandakini

We use cookies to give you the best possible experience. Learn more