ഇന്ത്യന്‍ സിനിമയുടൈ റേഞ്ച് മാറ്റുമെന്ന് പലരും കരുതിയ സിനിമാറ്റിക് യൂണിവേഴ്‌സായിരുന്നു യഷ് രാജ് ഫിലിംസ് കൊണ്ടുവന്ന വൈ.ആര്‍.എഫ് സ്‌പൈ യൂണിവേഴ്‌സ്. ഏക് ഥാ ടൈഗറിലൂടെ ആരംഭിച്ച ഈ യൂണിവേഴ്‌സിലേക്ക് പിന്നീട് ഹൃതിക് റോഷന്‍ (വാര്‍), ഷാരൂഖ് ഖാന്‍ (പത്താന്‍) എന്നിവരും കൂടി ചേര്‍ന്നപ്പോള്‍ വേറെ റേഞ്ചിലെത്തി.
എന്നാല്‍ പത്താന് ശേഷം സ്‌പൈ യൂണിവേഴ്‌സിന്റെ പതനം ആരംഭിച്ചു. ഒരേ മാവ് തന്നെ വീണ്ടും വീണ്ടുമരച്ച് ദോശ ചുടുന്ന പോലെ ഒറ്റ കഥയില്‍ പടച്ചുവിടുന്ന സിനിമകളെ പ്രേക്ഷകര്‍ നിഷ്‌കരുണം കൈയൊഴിഞ്ഞു. ടൈഗര്‍ 3 ബോക്‌സ് ഓഫീസില്‍ പരാജയമായപ്പോള്‍ വാര്‍ 2 ഇന്റര്‍നാഷണല്‍ ലെവലില്‍ ട്രോള്‍ മെറ്റീരിയലായി മാറി. സ്‌പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമായ ആല്‍ഫ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
ആല്‍ഫ Photo: Theatrical poster
ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് വന്‍ നെഗറ്റീവ് റെസ്‌പോണ്‍സാണ് ലഭിക്കുന്നത്. സ്‌പൈ യൂണിവേഴ്‌സ് സിനിമകളുടെ അതേ ടെംപ്ലേറ്റിലാണ് ആല്‍ഫയും ഒരുക്കിയതെന്നാണ് വിമര്‍ശനം. ആലിയ ഭട്ടിനൊപ്പം ബോളിവുഡ് സെന്‍സേഷന്‍ ശര്‍വാരിയും ആല്‍ഫയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
സ്‌പൈ സിനിമയുടെ യാതൊരു സീരിയസ്‌നെസ്സുമില്ലാത്ത മേക്കിങ്ങാണ് ആല്‍ഫയുടേതെന്ന് പലരും അഭിപ്രായപ്പെടുന്നു. ധുരന്ധറില്‍ ഇന്ത്യയില്‍ നിന്നുള്ള ചാരന്‍ പാകിസ്ഥാനില്‍ നുഴഞ്ഞുകയറുന്നതുപോലെ ആല്‍ഫയില്‍ പാകിസ്ഥാനിലെ ചാരന്‍ ഇന്ത്യന്‍ മിലിട്ടറിയില്‍ നുഴഞ്ഞുകയറുന്നതായി കാണിക്കുന്നുണ്ടെന്നും ഒട്ടും ലോജിക്കില്ലാതെയാണ് ഇത്തരം സീനുകള്‍ എഴുതിവെച്ചതെന്നും കമന്റുകളുണ്ട്.
ആല്‍ഫ Photo: Screen grab/ Yash Raj Films
വില്ലന്മാരുടെ അടുത്ത് നിന്ന് സേഫ് ഹൗസിലേക്ക് രക്ഷപ്പെടാന്‍ ആലിയയും ശര്‍വാരിയും ശ്രമിക്കുന്ന സീനുകളും ട്രോളുകള്‍ക്ക് വിധേയമാകുന്നുണ്ട്. വെക്കേഷന് ട്രെക്കിങ് നടത്തുന്നവരെപ്പോലെയാണ് ഈ സീനുകളില്‍ രണ്ട് പേരും പെര്‍ഫോം ചെയ്യുന്നത്. കഥയെപ്പോലെ സ്‌പൈ യൂണിവേഴ്‌സില്‍ മാറ്റമില്ലാത്ത ബിക്കിനി എന്ന ആചാരവും ആല്‍ഫയില്‍ മുടക്കിയിട്ടില്ല.
ആലിയ ഭട്ടും ശര്‍വാരിയും ബിക്കിനി ധരിച്ചെത്തുന്ന സീനുകളുടെ തിയേറ്റര്‍ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യഷ് രാജ് ഫിലിംസിനെ അടുത്ത ഗ്യാലക്‌സിയിലെത്തിക്കുന്ന തരത്തിലാണ് പല കമന്റുകളും. സ്‌പൈ യൂണിവേഴ്‌സ് പൂട്ടിക്കെട്ടാമെന്നും ഇനി ഇമ്മാതിരി കഥകളുമായി വരരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ആല്‍ഫ Photo: Screen grab/ Yash Raj Films
ബോളിവുഡില്‍ യാതൊരു പണിയുമില്ലാതിരിക്കുന്ന ഹൃതിക് റോഷന്‍ ആല്‍ഫയില്‍ തലകാണിക്കുന്നുണ്ട്. പ്രധാന സന്ദര്‍ഭത്തില്‍ നായികമാരെ രക്ഷിക്കുന്ന ഏജന്റ് കബീര്‍ മാത്രമാണ് ചിത്രത്തിലെ ഒരേയൊരു പോസിറ്റീവ്.
Content Highlight: Alpha getting bashed on social media for Bikini scene
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ