| Wednesday, 10th April 2019, 11:43 am

അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് എം.എല്‍.എയും ഒ.ബി.സി നേതാവുമായ അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിടുന്നത്.

മുന്‍പ് അല്‍പേഷ് താക്കൂര്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും താക്കൂര്‍ സമുദായത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസില്‍ നിന്നുകൊണ്ടുതന്നെ പോരാടുമെന്നായിരുന്നു അല്‍പേഷ് താക്കൂര്‍ പറഞ്ഞിരുന്നത്.

‘ഞാന്‍ കോണ്‍ഗ്രസില്‍ തുടരും. പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യും. എന്റെ ജനങ്ങളുടെ അവകാശങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. ‘ എന്നായിരുന്നു അല്‍പേഷ് താക്കൂര്‍ പറഞ്ഞത്.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും അല്‍പേഷ് താക്കൂറും ചെറിയ രീതിയില്‍ ഉണ്ടായ ഭിന്നിപ്പാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് കാരണമായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അല്‍പേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ രാധന്‍പൂരിലെ ജനപ്രതിനിധി കൂടിയാണ് അല്‍പേഷ് താക്കൂര്‍.

We use cookies to give you the best possible experience. Learn more