| Saturday, 26th October 2013, 7:57 pm

ലോകബില്ല്യാര്‍ഡ്‌സ്: ഇന്ത്യയുടെ അലോക് കുമാറിന് രണ്ടാം സ്ഥാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലീഡ്‌സ്: ലോകബില്ല്യാര്‍ഡ്‌സ് കിരീടം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ അലോക് കുമാറിനിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഇംഗ്ലണ്ടിന്റെ ഡേവിഡ് കോസിയര്‍ ആണ് ഇന്ത്യന്‍ താരത്തിന്റെ അപ്രതീക്ഷിത കുതിപ്പിന് ഫൈനലില്‍ തടയിട്ടത്.

ഏഴ് റൗണ്ടുകളുള്ള മത്സരത്തില്‍ 6-1 നായിരുന്നു മുന്‍ ഏഷ്യന്‍ ചാംമ്പ്യനായ അലോകിന്റെ തോല്‍വി. തീര്‍ത്തും ഏകപക്ഷീയമായിരുന്നു മത്സരം. മത്സരത്തിന്റെ ആറാമത്തെ റൗണ്ടില്‍ മാത്രമാണ് അലോകിന് എതിരാളിയുടെ കരുത്തിന് മുന്നില്‍ അല്‍പ്പമെങ്കിലും പൊരുതിനില്‍ക്കാനായത്.

ഈ റൗണ്ട് 51-150 എന്ന സ്‌ക്കോറിന് അലോകിന് സ്വന്തമാക്കാനാനായി. എന്നാല്‍ അപ്പോഴേക്കും വ്യക്തമായ ലീഡോഡെ ഡേവിഡ് ലോക കിരീടം ഉറപ്പിച്ചിരുന്നു.

ലോക ബില്ല്യാര്‍ഡ്‌സ് ടൂര്‍ണ്ണമെന്റില്‍ മുമ്പ് രണ്ട് തവണ ഫൈനലില്‍ തോറ്റ് ഡേവിഡിന്റെ ആദ്യ ലോക കിരീടമാണിത്. നേരത്തെ സെമിയില്‍ നാട്ടുകാരനായ ദേവേന്ദ്ര ജോഷിയെ പരാജയപ്പെടുത്തിയാണ് കലാശപോരിന് യോഗ്യത നേടിയത്.

ജോഷിക്കെതിരെ 5-1 നായിരുന്നു അലോകിന്റെ വിജയം. സെമിയില്‍ സമാന സ്‌കോറിന് ഇംഗ്ലണ്ടിന്റെ തന്നെ റോബ് ഹാളിനെതിരെയായിരുന്നു ഡേവിഡിന്റെ ജയം.

Latest Stories

We use cookies to give you the best possible experience. Learn more