| Wednesday, 23rd January 2019, 11:52 pm

വിനീതിന്റെ ശബ്ദത്തില്‍ അള്ള് രാമേന്ദ്രനിലെ ഗാനം; ടീസര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം “അള്ള് രാമേന്ദ്ര”നിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ ആലപിച്ച “മേലേകാവില്‍ പൂരം” കാണാന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയിരിക്കുന്നത്.ചിത്രത്തില്‍ അള്ള് രാമേന്ദ്രന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്.

Also Read സി.പി.സിയുടെ ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ ഓണററി അവാര്‍ഡ് ത്യാഗരാജന്‍ മാസ്റ്റര്‍ക്ക്

അരികില്‍ ഒരാള്‍ , ചന്ദ്രേട്ടന്‍ എവിടെയാ , കലി , വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അപര്‍ണ ബാലമുരളി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ചാന്ദ്നി ശ്രീധരന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

ജിംഷി ഖാലിദ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ഷാന്‍ റഹ്മാനാണ്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more