| Saturday, 3rd August 2019, 8:37 pm

അല്ലു അര്‍ജുനും ആര്യയുടെ സംവിധായകനും വീണ്ടും ഒന്നിക്കുന്നു; രശ്മിക മന്ദാന നായിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

അല്ലു അര്‍ജുനെ തെലുങ്കര്‍ക്കും മലയാളികള്‍ക്കും പ്രിയങ്കരനാക്കിയത് ആര്യയാണ്. ആര്യ വന്‍ഹിറ്റായതിന് പിന്നാലെ ആര്യ 2വും വന്നു. രണ്ട് ചിത്രങ്ങളും മികച്ച വിജയമാണ് നേടിയത്. ഇരു ചിത്രങ്ങളും സംവിധാനം ചെയ്തത് സുകുമാര്‍ എന്ന സംവിധായകനാണ്. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ എന്ന നായകനും സുകുമാര്‍ എന്ന സംവിധായകനും വീണ്ടും ഒന്നിക്കുകയാണ്.

സെപ്തംബര്‍ 18ന് ചിത്രീകരണമാരംഭിക്കും. ശേഷാചലം ചന്ദന കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പേരിടാത്ത ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ദേവിശ്രീ പ്രസാദാണ്.

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. മലയാളികള്‍ക്ക് ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ രശ്മികയും പ്രിയങ്കരിയാണ്.

Latest Stories

We use cookies to give you the best possible experience. Learn more