| Wednesday, 4th June 2025, 9:58 am

സഖ്യം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍; ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് സഖ്യം വിടുന്നുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനം.

യഥാര്‍ത്ഥ സഖ്യം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്നും എ.എ.പി പ്രസ്താവനയില്‍ പറയുന്നു. എ.എ.പി ദേശീയ മാധ്യമ ഇന്‍ചാര്‍ജ് അനുരാഗ് ദണ്ഡയാണ് ഇക്കാര്യങ്ങള്‍ എക്‌സിലൂടെ അറിയിച്ചത്.

ഭാവി തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബീഹാറിലുള്‍പ്പെടെ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ എ.എ.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും എ.എ.പി അറിയിച്ചു.

നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യംവിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  ഇതിന് പിന്നാലെയാണ് ആം ആദ്മി ഇന്ത്യാ സഖ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

updating…

Content Highlight: Alliance between Congress and BJP; Aam Aadmi Party leaves India alliance

We use cookies to give you the best possible experience. Learn more