| Tuesday, 16th June 2026, 12:43 pm

പാകിസ്ഥാന്‍ പതാകയുമായി സാമ്യമെന്ന് ആരോപണം; കൊല്ലത്ത് ബ്രസീല്‍ പതാകകള്‍ അഴിപ്പിച്ച് ആര്‍.എസ്.എസ്

നിഷാന. വി.വി

കൊല്ലം: പാകിസ്ഥാന്‍ പതാകയുമായി സാമ്യമുണ്ടെന്നാരോപിച്ച് ബ്രസീല്‍ പതാക അഴിപ്പിച്ചതായി പരാതി. കൊല്ലം കടവൂരിലാണ് സംഭവം നടന്നത്. പതാക കെട്ടിയ കുട്ടികളെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും പലയിടങ്ങളിലും കെട്ടിയ പതാക അഴിപ്പിച്ചതായും പറയുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിരുന്നു സംഭവം നടന്നത്. ഉയരത്തില്‍ കെട്ടിയ പതാകകള്‍ പൊലീസിനെ സമ്മര്‍ദം ചെലുത്തി അഴിപ്പിച്ചതായും ആരോപണമുണ്ട്. പതാകയിലെ പച്ച നിറം ചൂണ്ടിക്കാട്ടിയാണ് ഇത് പാകിസ്ഥാന്‍ പതാകയ്ക്ക് സമമാണെന്ന വാദവുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

സംഭവം വിവാദമായതോടെ പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. വേള്‍ഡ് കപ്പിന്റെ ആരവത്തില്‍ നാടും നഗരവും ഉറക്കമില്ലാതെ ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി.

Content Highlight: Alleged similarity to Pakistani flag; RSS removes Brazilian flags in Kollam

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more