| Wednesday, 26th February 2025, 4:29 pm

ലൗ ജിഹാദ് ആരോപണം: ഭീഷണി ഭയന്ന് കേരളത്തിലെത്തി ജാര്‍ഖണ്ഡ് സ്വദേശികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ലൗ ജിഹാദ് ആരോപണം ഭയന്ന് കേരളത്തില്‍ അഭയം തേടി ജാര്‍ഖണ്ഡ് സ്വദേശികള്‍. ചീത്താപൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മയുമാണ് കേരളത്തിലേക്ക് അഭയം തേടിയെത്തിയത്.

ലൗ ജിഹാദ് ആരോപണവും ഭീഷണികളും ഭയന്ന് ഇരുവരും കേരളത്തിലെത്തുകയായിരുന്നു. പിന്നാലെ കായംകുളത്തെത്തി വിവാഹിതരാവുകയായിരുന്നു.

ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നും സംരക്ഷണം ഉറപ്പാക്കുമെന്നും കായംകുളം ഡി.വൈ.എസ്.പി അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജാര്‍ഖണ്ഡില്‍ നിന്നും വധഭീഷണി നേരിട്ടുവെന്നും ഇത് ഭയന്നാണ് കേരളത്തിലേക്ക് വന്നതെന്നും ഇരുവരും പറഞ്ഞു.

ഇരുവരുടെയും ബന്ധുക്കള്‍ കായംകുളത്ത്  തേടിയെത്തിയെങ്കിലും അവര്‍ തിരിച്ച് പോകാന്‍ തയ്യാറായില്ലെന്നും കുടുംബത്തിനെതിരെയും വധഭീഷണി ഉണ്ടായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു.

Content Highlight: Allegation of love jihad: Jharkhand natives came to Kerala fearing threats

Latest Stories

We use cookies to give you the best possible experience. Learn more