ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ജാംനഗറില്‍ പശുവിനെ ചവിട്ടിയതായി ആരോപിച്ച് ഒരു മുസ്‌ലിം വയോധികനെ പരസ്യമായി അപമാനിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. വൃദ്ധനെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും പശുവിന്റെ കാല് പിടിപ്പിക്കുകയുമായിരുന്നു. പശുവിന്റെ കാല്‍ക്കല്‍ വീണ് മൂക്ക് നിലത്ത് തടവാനും ക്ഷാമപണത്തിന്റെ ഭാഗമായി കാല് തൊടാനും നിര്‍ബന്ധിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യത്താണ് ഇത്തരത്തില്‍ പീഡനങ്ങള്‍ നടക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താവ് പ്രതികരിച്ചു.
എത്ര പശുക്കളെ കയറ്റുമതി ചെയ്യുന്നു എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നുമില്ലെന്നും പക്ഷേ ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ് ലിങ്ങളെ പീഡിപ്പിക്കുകയാണെന്നും മറ്റൊരു ഉപഭോക്താവ് പ്രതികരിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതി നല്‍കിയതായോ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായോ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
content Highlight: Allegation of kicking a cow: Bajrang Dal activists in Madhya Pradesh force elderly Muslim man to touch a cow’s leg and apologize.