| Sunday, 17th July 2016, 5:58 pm

രാജ്ഭവനിലെ എല്ലാ വാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം: ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്ഭവനിലെ എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമായും നമ്പര്‍ പ്ലേറ്റ് ഉണ്ടാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം നിര്‍ദ്ദേശിച്ചു . ഗവര്‍ണറുടേതൊഴിച്ചുള്ള മുഴുവന്‍ വാഹനങ്ങളിലും ഇനിമുതല്‍ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമായും ഉണ്ടാകണമെന്നാണ് ഗവര്‍ണര്‍ ഉത്തരവിട്ടിരിക്കുന്നത്.

നിയമലംഘനം ചൂണ്ടിക്കാണിച്ച് ഗതാഗത കമ്മീഷ്ണര്‍ക്ക് ഗവര്‍ണറുടെ സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്ഭവനിലെ വാഹനങ്ങള്‍ക്കെല്ലാം നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കാന്‍ കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ തിരുമാനം നടപ്പാക്കുകയായിരുന്നു. ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാണമെന്നും കമ്മീഷ്ണറുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു

അനധികൃതമായി ബീക്കണ്‍ ലൈറ്റുകളും സര്‍ക്കാര്‍ ബോര്‍ഡുകളും വെച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ടോമിന്‍ തച്ചങ്കരി നേരത്തെ പറഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് നിയമലംഘനം നടത്തുന്നതെന്നും തച്ചങ്കരി വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more