| Tuesday, 17th September 2019, 7:52 am

രാജസ്ഥാനിലെ ആറ് ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നു; മായാവതിക്ക് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.എസ്.പി അദ്ധ്യക്ഷ മായാവതിക്ക് വലിയ തിരിച്ചടി സമ്മാനിച്ച് രാജസ്ഥാനിലെ ബി.എസ്.പി എം.എല്‍.എമാര്‍. സംസ്ഥാനത്തെ ആകെയുള്ള ആറ് എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് മായാവതിക്ക് തിരിച്ചടിയായത്.

മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ നീക്കങ്ങളാണ് ഇവരെ കോണ്‍ഗ്രസിലേക്ക് എത്തിച്ചത്. നിയമസഭ സ്പീക്കര്‍ സി.പി ജോഷിയെ കണ്ട് തങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുകയാണ് എന്ന് കാണിച്ച് എം.എല്‍.എമാര്‍ കത്ത് നല്‍കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വര്‍ഗീയത ശക്തികള്‍ക്കെതിരെ പോരാടുന്നതിനും സംസ്ഥാനത്തെ വികസനത്തിന് വേണ്ടിയും സര്‍ക്കാരിന്റെ സ്ഥിരതക്കും വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് എം.എല്‍.എമാര്‍ പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 100 സീറ്റുകളാണ് ലഭിച്ചത്. ബി.എസ്.പി എം.എല്‍.എമാരുടെ പിന്തുണയും 13 സ്വതന്ത്ര എം.എല്‍.എമാരില്‍ 12 എം.എല്‍.എമാരുടേയും പിന്തുണ കോണ്‍ഗ്രസിനായിരുന്നു. 12 സ്വതന്ത്ര എം.എല്‍.എമാരും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

We use cookies to give you the best possible experience. Learn more