| Friday, 17th July 2020, 9:21 pm

സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചകളിലും അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇനി മുതല്‍ എല്ലാ ബാങ്കുകള്‍ക്കും ശനിയാഴ്ചകളില്‍ അവധിയായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

നിലവില്‍ ബാങ്കുകള്‍ക്ക് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ അവധിയാണ്. ഇതിന് പുറമെയാണ് ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ കൂടി അവധി പ്രഖ്യാപിച്ചത്.

പ്രവൃത്തിസമയങ്ങളില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സാമൂഹിക അകലം അടക്കമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more