| Friday, 5th December 2025, 11:27 am

രണ്ട് ദിവസത്തിനിടെ റദ്ദാക്കിയത് 600 ലധികം വിമാനങ്ങള്‍; ഇന്‍ഡിഗോയില്‍ പ്രതിസന്ധി തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ട് ദിവസത്തിനിടെ 600 ലധികം വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ. പതിനായിരത്തിലധികം യാത്രക്കാരെയാണ് വിമാനം റദ്ദാക്കല്‍ നടപടി ബാധിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രവര്‍ത്തന തടസ്സം നേരിടുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന തടസമാണ് നിലവിലെ ഈ പ്രതിസന്ധിയ്ക്ക് കാരണം. പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ ചട്ടങ്ങളും , ജിവനക്കാരുടെ കുറവും ഇന്‍ഡിഗോയെ ബാധിച്ചിട്ടുണ്ട്.

കേന്ദ്ര വ്യോമയാന മന്ത്രി വിഷയത്തില്‍ വിശദീകരണം തേടിയിട്ടുണ്ട് , എന്നാല്‍ തടസ്സം പൂര്‍ണമായി പരിഹരിക്കാന്‍ ഫെബ്രുവരി 10 വരെ സമയം തേടിയിരിയ്ക്കുയാണ് ഇന്‍ഡിഗോ. വിഷയത്തില്‍ ഇന്നലെ രണ്ട് തവണ ഇന്‍ഡിഗോ ക്ഷമാപണം നടത്തിയിരുന്നു.

ജീവനക്കാരെ നിയമിക്കുന്നത് അടക്കമുള്ള നടപടികള്‍ക്ക് സമയം എടുക്കുമെന്നും യാത്രക്കാര്‍ക്ക് നല്‍കിയ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു. സര്‍വ്വീസുകള്‍ റദ്ദാക്കുന്നത് വെള്ളിയാഴ്ചയും തുടരേണ്ടി വരും എന്ന് കമ്പനി അറിയിച്ചു.

ഇന്‍ഡിഗോയുടെ 20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും സര്‍വ്വീസുകള്‍ ഒരുമിച്ച് റദ്ദാക്കുന്നത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നത്.

Content Highlight: All flights from Delhi airport cancelled till midnight today

We use cookies to give you the best possible experience. Learn more