| Monday, 25th November 2019, 9:41 pm

ശരദ് പവാറിന്റെയും ഉദ്ധവ് താക്കറെയുടെയും സോണിയാ ഗാന്ധിയുടെയും പേര് ഏറ്റുപറഞ്ഞ് എം.എല്‍.എമാര്‍; പ്രതിജ്ഞ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ സത്യസന്ധരായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് സഖ്യത്തിലെ എം.എല്‍.എമാര്‍. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെയും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും പേര് ഏറ്റുപറഞ്ഞായിരുന്നു പ്രതിജ്ഞ.

എം.എല്‍.എമാരുടെ പ്രതിജ്ഞാ വാചകം ഇങ്ങനെ:
‘ശരദ് പവാറിന്റെയും ഉദ്ധവ് താക്കറെയുടെയും സോണിയാ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഞാന്‍ സത്യസന്ധനായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ആരുടെയും പ്രലോഭനങ്ങളില്‍ ഞാന്‍ വീഴില്ല. ബി.ജെ.പിക്ക് ഗുണകരമാകുന്നതൊന്നും ഞാന്‍ ചെയ്യില്ല’.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സഖ്യത്തിന്റെ ശക്തി പ്രകടിപ്പിക്കാന്‍ മുംബൈയിലെ ഗ്രാന്റ് ഹയാട്ട് ഹോട്ടലില്‍ ഒത്തുചേരവെയായിരുന്നു എം.എല്‍.എമാരുടെ പ്രതിജ്ഞ. സഖ്യമുറപ്പിക്കാനാണ് ശരദ് പവാറിന്റെയും ഉദ്ധവ് താക്കറെയുടെയും അശോക് ചവാന്റെയും നേതൃത്വത്തില്‍ സഖ്യ എം.എല്‍.എമാര്‍ പ്രതിജ്ഞ ചെയ്തത്.

സഖ്യത്തിന്റെ ശക്തിപ്രകടിപ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ വന്‍ പങ്കാളിത്തമാണ് ഉള്ളത്. ശിവസേയുടെയും കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more