| Thursday, 22nd May 2025, 4:48 pm

പ്രസിദ്ധീകരിച്ച ലേഖനം അപകീര്‍ത്തിപ്പെടുത്തുന്നത്; വെബ്‌പോര്‍ട്ടലിനെതിരെ നടപടി സ്വീകരിച്ച് അലിഗഡ് യൂണിവേഴ്‌സിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലിഗഡ്: തെറ്റിധാരണ ജനിപ്പിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച വെബ്‌പോര്‍ട്ടലിനെതിരെ നിയമനടപടിക്കൊരുങ്ങി അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി. അമര്‍ ഉജാലയുടെ വെബ് പോര്‍ട്ടലിനെതിരെയാണ് സര്‍വകലാശാല നടപടിക്കൊരുങ്ങുന്നത്.

മെയ് 19ന് അമര്‍ ഉജാല പ്രസിദ്ധീകരിച്ച ലേഖനം അപകീര്‍ത്തികരവും തെറ്റിധരിപ്പിക്കുന്നതുമാണെന്നും അലിഗഡ് സര്‍വകലാശാല പറഞ്ഞു. അലിഗഡ് മുസ് ലിം യൂണിവേഴ്‌സിറ്റി ഭായ് ഭതീജവാദ് സെഖോഖ്‌ലി ഏക് രാഷ്ട്രീയ സന്ഡസ്ത എന്ന ലേഖനത്തിലാണ് അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കുന്നതുമായ നിരവധി ആരോപണങ്ങളാണ് ലേഖനത്തിലുള്ളതെന്നും അവ നുണയാണെന്നും അപകീര്‍ത്തികരവും അവഹേളനപരവുമാണെന്നും യൂണിവേഴ്‌സിറ്റി പറഞ്ഞു.

വെബ് പോര്‍ട്ടലിനും ലേഖനത്തിന്റെ രചയിതാവിനുമെതിരെ നടപടി സ്വീകരിക്കുമെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു. രചയിതാവിനെതിരെ മാനനഷ്ടകേസും ക്രിമിനല്‍ നടപടികളും ആരംഭിക്കുമെന്നും സര്‍വകലാശാല ഭരണസമിതി അറിയിക്കുകയായിരുന്നു.

സര്‍വകലാശാലയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ഇത്തരം ദുരുദ്ദേശ്യപരവും അടിസ്ഥാനരഹിതവുമായ ശ്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍വകലാശാല അറിയിച്ചു.

സര്‍വകലാശാലയുടെ പ്രശസ്തിയും പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്നതിനായി നടപടി സ്വീകരിക്കുകയാണെന്നും പ്രതിബദ്ധത ഉറപ്പാക്കേണ്ടതുണ്ടെന്നും ഭരണസമിതി പറഞ്ഞു.

Content Highlight: Aligarh University takes action against web portal for defamatory article published

We use cookies to give you the best possible experience. Learn more