| Sunday, 27th February 2022, 1:15 pm

'ഒന്നും പറയാനില്ല'; രണ്‍ബീറുമായുള്ള വിവാഹത്തെ പറ്റി ആലിയ ഭട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ആലിയ ഭട്ട്. 2012 ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവട് വെച്ച താരം, ലഭിച്ച കഥാപാത്രങ്ങള്‍ക്കൊണ്ടും പ്രകടനം കൊണ്ടും തന്റെ ചുവടുറപ്പിക്കുകയായിരുന്നു.

സഞ്ജയ് ലീലാ ബന്‍സാലിയുടെ സംവിധാനത്തിലൊരുങ്ങിയ ഗംഗുഭായി കത്തിയവാടിയാണ് താരത്തിന്റേതായി ഏറ്റവും പുതുതായി റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ ആലിയ. പ്രമോഷന്‍ പരിപാടികളിലെല്ലാം തന്റെ കഥാപാത്രത്തെ പറ്റിയും സഞ്ജയ് ലീലാ ബന്‍സാലിയോടൊപ്പം വര്‍ക്ക് ചെയ്യുന്നതിനെ പറ്റിയുമെല്ലാം താരം സംസാരിക്കുന്നുണ്ട്.

എന്നാലിപ്പോള്‍ ഇങ്ങനെയുള്ള ഒരു പ്രമോഷന്‍ പരിപാടിക്കിടയില്‍ ആലിയ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. കാമുകനായ രണ്‍ബീര്‍ കപൂറിനെ എപ്പോഴാണ് വിവാഹം കഴിക്കുക എന്നാണ് ഒരാള്‍ ചോദിച്ചത്.

ഇതിനു ഒന്നും പറയാനില്ല എന്നായിരുന്നു ആലിയയുടെ മറുപടി. രണ്‍ബീറും ആലിയയും 2017 മുതല്‍ ഡേറ്റിംഗിലാണ്. ഈ വര്‍ഷം ഇരുവരും വിവാഹിതരാകാന്‍ സാധ്യതയുണ്ട്. കൊവിഡ് ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആലിയയെ നേരത്തെ തന്നെ വിവാഹം കഴിക്കുമായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു.

Viral: Alia Bhatt And Ranbir Kapoor Spotted Together Amid Lockdown

അതേസമയം ‘ഗംഗുഭായ് കത്തിയാവാഡിക്ക് തിയേറ്ററുകളിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

റിലീസ് ദിവസം ആലിയ ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് 10.5 കോടി രൂപയാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആലിയ ഭട്ടിന്റെ പ്രകടനമാണ് ചിത്രത്തിന്റ ഏറ്റവും വലിയ ആകര്‍ഷണം. 1960 കളില്‍ മുംബൈയിലെ കാമാത്തി പുരയില്‍ മാഫിയാംഗമായിരുന്ന ഗംഗുഭായി എന്ന സ്ത്രീയുടെ ജീവിത കഥപറയുന്ന ചിത്രമാണ് ഗംഗുഭായി കത്തിയവാടി.


Content Highlight: alia bhatt responses about her marriage with ranbeer kapoor

We use cookies to give you the best possible experience. Learn more